News
വൈക്കത്തഷ്ടമി ദര്‍ശനം; ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചു
കോട്ടയം: ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമിയെ വരവേല്‍ക്കാനൊരുങ്ങി ക്ഷേത്രം. അഷ്ടമി ദിവസം പുലര്‍ച്ചെ 4.30 മുതല്‍ 1 വരെയും വൈകിട്ട് 4.30 മുതല്‍ 7.30 ദര്‍ശനം നടത്താന്‍ അനുമതി. ഓണ്‍ലൈനായി ബുക്ക് ചെയ്തവര്‍ക്ക് മാത്രമേ പ്രവേശനമനുവദിക്കു.
10 വയസിന് താഴെ പ്രായമുള്ളവര്‍ക്കും 65 വയസിന് മുകളിലുള്ളവര്‍ക്കും പ്രവേശനം അനുവദിക്കില്ല. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് വൈക്കം ഉദയനാപുരം ക്ഷേത്രങ്ങളിലെ എഴുന്നള്ളിപ്പിന് മാത്രമേ അനുമതിയുള്ളു.
രണ്ട് ആനകളെ മാത്രമേ ക്ഷേത്ര പരിപാടികള്‍ ഉള്‍ക്കൊള്ളിക്കൂ. അന്നദാനം ഉണ്ടായിരിക്കും. ക്ഷേത്രത്തിലെ അധിക ഡ്യൂട്ടിയ്ക്കായി 40 പേരെ അധികമായി നിയമിച്ചിട്ടുണ്ട്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News