Home-bannerKeralaNewsRECENT POSTSTrending
കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍; ഒന്നര മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് വാഗമണ്ണില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒന്നര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ജെസിബികള്‍ ഉപയോഗിച്ച് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനസ്ഥാപിച്ചത്. അതേ സമയം സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്.
കഴിഞ്ഞ രണ്ട് ദിവസവും ശക്തമായ മഴയാണ് മധ്യകേരളത്തിലുള്‍പ്പെടെ ലഭിച്ചത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ പത്തനംതിട്ട,കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയില്‍ നാളെയും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News