എസ്.എഫ്.ഐക്കാര്‍ക്കെതിരെ പരോക്ഷ ‘കഞ്ചാവ്’ പ്രയോഗവുമായി വി.ടി ബല്‍റാം
തിരുവനന്തപുരം: ഇന്നലെ സെക്രട്ടറിയേറ്റിന് മുമ്പില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സമരപന്തലില്‍ പിന്തുണയര്‍പ്പിച്ച് വി.ടി ബല്‍റാം എം.എല്‍.എ എത്തിയിരുന്നു. നാടന്‍പാട്ട് പാടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തിരുന്നു. ഉടലില്‍ എന്നതിന് പകരം കടലില്‍ എന്നാണ് വി.ടി ബല്‍റാം വിളിച്ചത് എന്ന് പറഞ്ഞ് ഇന്നലെ മുതല്‍ തന്നെ നിരവധി ട്രോളുകളും പുറത്തിറങ്ങിയിരുന്നു. എന്നാല്‍ ഇന്ന് എസ്.എഫ്.ഐക്കാര്‍ക്കെതിരെ ‘കഞ്ചാവ്’ എന്ന് പരോക്ഷമായി വിമര്‍ശിച്ചാണ് തൃത്താല എം.എല്‍.എ രംഗത്ത് വന്നിരിക്കുന്നത്.
പ്രതികരണം മുഴുവന്‍ വായിക്കാം
ഉയരേ നീലക്കൊടി പാറട്ടെ
ഉടലില്‍ ചോര തിളച്ചുയരട്ടെ
മണലില്‍ ചോരച്ചാലൊഴുകട്ടെ
ഗുളു ഗുളു ഗുളു കൊണ കൊണ കൊണ എച്ചപ്പൈക്കാര്‍ ‘ഉടലില്‍’ എന്നതിന് പകരം ‘കടലില്‍’ എന്ന് കേട്ട് ഫേസ്ബുക്കില്‍ കുരു പൊട്ടിക്കുന്നതിന് ഞാന്‍ ഉത്തരവാദിയല്ല. പിടിക്കപ്പെടാതിരിക്കാന്‍ ഉത്തരക്കടലാസുകള്‍ കൂട്ടിയിട്ട് കത്തിച്ചതിന്റെ കൂട്ടത്തില്‍ ഏതൊക്കെയോ ഇലകള്‍ കയറിക്കൂടിയതാവാനേ സാധ്യതയുള്ളൂ.