കമ്യൂണിസ്റ്റ് നേതാക്കള്‍ക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ല; എക്‌സ് എം.പി ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുന്ന സമ്പത്തിന് ട്രോളി വി.ടി ബല്‍റാം
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ലെന്ന് വി.ടി. ബല്‍റാം. എക്സ് എം.പി എന്ന് ബോര്‍ഡ് വെച്ച ഇന്നോവ കാറിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് വി.ടി ബല്‍റാം എം.എല്‍.എയുടെ പരിഹാസം. ആറ്റിങ്ങല്‍ മുന്‍ എംപിയും സിപിഎം നേതാവുമായ എ സമ്പത്തിന്റെ വാഹനമാണ് ഇതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍ നിന്ന് മനസ്സിലാകുന്നത്. എന്നാല്‍ സമ്പത്തിന്റെ പേര് ബല്‍റാം പോസ്റ്റില്‍ പരാമര്‍ശിച്ചിട്ടില്ല.
”കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കള്‍, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയില്‍പ്പെട്ടവര്‍, എത്രത്തോളം ‘പാര്‍ലമെന്ററി വ്യാമോഹ’ങ്ങള്‍ക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പില്‍ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും.” എന്നാണ് ബെല്‍റാമിന്റെ പോസ്റ്റ്.