Home-bannerKeralaNews
വി.എസ്. ആശുപത്രിയിൽ, പക്ഷാഘാത ലക്ഷണങ്ങളെന്ന് സൂചന
തിരുവനന്തപുരം: ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഭരണപരിഷ്കരണ കമ്മിറ്റി ചെയർമാൻ വി.എസ്.അച്ചുതാനന്ദനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസവും രക്തസമ്മർദ്ദവും അനുഭവെട്ടതിനേത്തുടർന്നാണ് അദ്ദേഹെത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തിന്റെ ലക്ഷണമെന്നാണ് സൂചന. വി.എസിന്റെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ വി എ സി. നെ ആശുപത്രിയിൽ സന്ദർശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News