Home-bannerNewsPoliticsTrending
ശബരിമല തിരിച്ചടിയായി,തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിശോധന തൊടുന്യായങ്ങളില്‍ അവസാനിപ്പിയ്ക്കരുത്,സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്
ഡല്‍ഹി:സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തുനല്‍കി.പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചതായി വി.എസ്.കത്തില്‍ കുറ്റപ്പെടുത്തുന്നു.വസ്തുനിഷ്ടമായ നിഗമനങ്ങളേക്കാള്‍ വ്യക്തികേന്ദ്രീകൃതമായി തീരുമാനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വി തൊടുന്യായങ്ങളില്‍ ഒതുക്കരുത്.ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചത് തിരിച്ചടിയ്ക്ക് കാരണമായതായി വിലയിരുത്തപ്പെടുന്നു. കേരളത്തില്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്ന് അകന്നത് പരിശോധിയ്ക്കണമെന്നും മൂന്നുപേജുള്ള കത്തില്‍ വിഎസ് ആവശ്യപ്പെടുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News