KeralaNewsRECENT POSTS
ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാന്‍ പോകുന്നേയുള്ളു; ഗവര്‍ണര്‍ക്ക് പിന്തുണയുമായി വി. മുരളീധരന്‍
ന്യൂഡല്‍ഹി: ഗവര്‍ണര്‍- പിണറായി പോരില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്തുണയുമായി കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഭരണഘടനയെന്തെന്നും ആരിഫ് മുഹമ്മദ് ഖാനെന്ന ഗവര്‍ണര്‍ ആരെന്നും പിണറായി വിജയന് ശരിക്ക് മനസിലാക്കാന്‍ പോകുന്നേയുള്ളുവെന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രസ്താവന.
സര്‍ക്കാരിന് റൂള്‍സ് ഓഫ് ബിസിനസ് അറിയില്ലെങ്കില്‍ പഠിപ്പിച്ചിരിക്കും. മുഖ്യമന്ത്രിക്കിനി വിശദീകരിക്കാതെ തരമില്ലെന്നും ട്വിറ്ററില്‍ മുരളീധരന്‍ പറഞ്ഞു. ഇരന്നുവാങ്ങുന്നപ്രഹരങ്ങളെന്നും ഗവര്‍ണര്‍റോക്‌സെന്നുമുള്ള ഹാഷ് ടാഗിലാണ് കേന്ദ്രമന്ത്രിയുടെ ട്വീറ്റ്. ഗവര്‍ണര്‍ പ്രവര്‍ത്തിച്ചത് ജനങ്ങളുടെ താല്‍പര്യമനുസരിച്ചാണെന്ന് നേരത്തെ മുരളീധരന്‍ പറഞ്ഞിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News