ന്യൂഡൽഹി: കേന്ദ്രമന്ത്രി വി.മുരളീധരൻ സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചു. കൊറോണ രോഗം സ്ഥിരീകരിച്ച ഡോക്ടർ ജോലി ചെയ്ത ശ്രീചിത്ര ആശുപത്രിയിൽ സന്ദർശനം നടത്തിയ സാഹചര്യത്തിലാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്.വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാൾ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയിൽ ജോലി ചെയ്യുകയുമുണ്ടായി. ഇതിനിടെ ശനിയാഴ്ച ശ്രീചിത്രയിൽ നടന്ന അവലോകന യോഗത്തിൽ വി.മുരളീധരൻ പങ്കെടുക്കുകയും ചെയ്തു.രോഗം ബാധിച്ച ഡോക്ടറുമായി സമ്പർക്കത്തിലേർപ്പെട്ട മറ്റു ഡോക്ടർമാർ മുരളീധരന്റെ യോഗത്തിൽ പങ്കെടുത്തതായി സംശയമുണ്ടായിരുന്നു. ഈ സാഹചര്യങ്ങൾ വിലയിരുത്തിയാണ് മന്ത്രി സ്വയം ക്വാറന്റൈനിൽ പ്രവേശിച്ചത്. ഡൽഹി ഔദ്യോഗിക വസതിയിലാണ് അദ്ദേഹം ക്വാറന്റൈനിൽ കഴിയുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News