KeralaNewsRECENT POSTS

ഇതൊരു വിവാഹ പരസ്യമല്ല.. മറിച്ച് ഒരു അഭ്യര്‍ത്ഥനയാണ്; ഫേസ്ബുക്കിലൂടെ സ്വന്തം വിവാഹ പരസ്യം നല്‍കി കോട്ടയം സ്വദേശിയായ യുവാവ്

കോട്ടയം: ഞാനും അച്ഛനും മാത്രം അടങ്ങുന്ന വീട്… ചെറിയ കട… ഇതൊക്കെയാണ് ചുറ്റുപാട്… ഇതൊരു ചെറുകഥയാണെന്ന് വിചാരിച്ചാല്‍ നിങ്ങള്‍ക്ക് തെറ്റി. കോട്ടയം നട്ടാശേരി സ്വദേശിയായ യുവാവിന്റെ വിവാഹ പരസ്യത്തിലെ വരികളാണിത്. അനൂപ് വി.എം എന്ന യുവാവാണ് ഫേസ്ബുക്കിലൂടെ സ്വയം വിവാഹ പരസ്യം നല്‍കി വ്യത്യസ്തനാകുന്നത്. ഇതൊരു വിവാഹ പരസ്യമല്ല.. മറിച്ച് ഒരു അഭ്യര്‍ത്ഥനയാണ് എന്നു തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റില്‍ താന്‍ ഇപ്പോള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന അവശതകളെപ്പറ്റിയും തന്നെ അലട്ടുന്ന അസുഖങ്ങളെപ്പറ്റിയും അനൂപ് വിശദമായി വിവരിക്കുന്നുണ്ട്. മറ്റുള്ളവരെ പോലെ അനൂപിന് പ്രത്യേകം ഡിമാന്റുകള്‍ ഒന്നും തന്നെയില്ല. പെണ്‍കുട്ടി നല്ല മനസുള്ളവളായിരിക്കണം അതുമാത്രമാണ് അനൂപിന്റെ ആവശ്യം.

അനൂപിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ഇതൊരു വിവാഹ പരസ്യമല്ല..
മറിച്ച് ഒരു അഭ്യര്‍ത്ഥനയാണ്
ജീവിതം ചെറിയ തോതിലുള്ള അസുഖങ്ങള്‍ പേറിയുള്ള സമയങ്ങള്‍ നേരിടുന്നു..പരാശ്രയം ഇല്ലാതെ ജീവിതം മുമ്പോട്ടു പോകല്‍ ബുദ്ധിമുട്ടാണ്…

രക്ത ധമനികളില്‍ രക്തം കട്ട പിടിക്കുന്ന (ഡീപ് വെയിന്‍ ത്രോമ്പോസിസ്) എന്ന അവസ്ഥയാണ്…വര്‍ഷങ്ങളായി നേരിടുന്നത്… ഞാനും അച്ഛനും മാത്രം അടങ്ങുന്ന വീട്… ചെറിയ കട… ഇതൊക്കെയാണ് ചുറ്റുപാട്…

ജീവിതം ഒറ്റയ്ക്ക് നേരിടാന്‍ തയ്യാറാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് പുനര്‍ ചിന്ത ആവശ്യമാകുന്നു….

നല്ല മനസ്സുള്ളവരെ തേടുന്നു……
ഇതു ഒരു ചുമ്മാതുള്ള. എഴുതല്ല….. ഒരു ദീര്‍ഘ ചിന്തയുടെ പര്യവസാനം എന്നു പറയാം….

അനൂപിന്റെ തിരക്കഥകള്‍###ഒരു ചായ എങ്കിലും തരാന്‍ ആളെ തിരയല്‍

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button