KeralaNewsRECENT POSTS

വി.കെ പ്രശാന്ത് മേയര്‍ സ്ഥാനം രാജിവച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനം വി.കെ പ്രശാന്ത് രാജിവച്ചു. ഉപതെരെഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് പ്രശാന്തിന്റെ രാജി.

ഉപതെരെഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ഡോ.കെ മോഹന്‍ കുമാറിനെ 14,000 ലേറെ വോട്ടുകള്‍ക്കാണ് പ്രശാന്ത് പരാജയപ്പെടുത്തിയത്. തിരുവനന്തപുരം നഗരസഭയുടെ 44-ാമത് മേയറാണ് വി.കെ. പ്രശാന്ത്. 34-ാം വയസ്സില്‍ മേയറായ അദ്ദേഹം തിരുവനന്തപുരം നഗരസഭയുടെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker