Home-bannerKeralaNewsRECENT POSTSTop Stories
വട്ടിയൂര്‍ക്കാവില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി?
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ വി.കെ പ്രശാന്ത് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും. സിപിഎം സംസ്ഥാന നേതൃത്വമാണ് പേര് നിര്‍ദേശിച്ചത്. പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന സംസ്ഥാന കമ്മിറ്റിയുടെ നിര്‍ദേശം യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാണ് വിവരം.
2015മുതല്‍ തിരുവനന്തപുരം നഗരസഭയുടെ മേയര്‍ പദം അലങ്കരിക്കുന്ന പ്രശാന്തിന്റെ നേതൃത്വ മികവാണ് സ്ഥാനാര്‍ഥിത്വത്തിന് പരിഗണക്കപ്പെട്ടതെന്ന് പാര്‍ട്ടി നേതൃത്വത്തോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. കേവല ഭൂരിപക്ഷമില്ലാതിരുന്നിട്ടും പ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ നഗരസഭാ ഭരണം മുന്നോട്ട് കൊണ്ടുപോകുന്നതും ഇക്കഴിഞ്ഞ പ്രളയകാലത്ത് ദുരിതാശ്വാശ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടിക വ്യാപകമായി പ്രശംസയേറ്റുവാങ്ങിയതുമെല്ലാം പ്രശാന്തിന് ഗുണമായെന്നാണ് വിവരം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News