വി.ജെ ചിത്രയുടെ മരണം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
ചെന്നൈ: തമിഴ് നടിയും അവതാരകയുമായ വി.ജെ. ചിത്രയുടേത് ആത്മഹത്യയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ലോവര്‍ സര്‍ക്കാര്‍ ആശുപത്രിയിലാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. വിജയ് ടിവി സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് എന്ന സീരിയലിലൂടെ ശ്രദ്ധേയയായ താരത്തെ ചെന്നൈയിലെ ഹോട്ടല്‍ റൂമില്‍ ബുധനാഴ്ചയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇവിപി ഫിലിം സിറ്റിയില്‍ നിന്നും ഷൂട്ട് കഴിഞ്ഞ് ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു നടി ഹോട്ടല്‍ റൂമില്‍ തിരിച്ചെത്തിയത്. ഭാവി വരനും ബിസിനസ്സ്മാനുമായ ഹേമന്ദിനൊപ്പമായിരുന്നു താമസം. കുളിക്കാന്‍ പോകുന്നുവെന്ന് പറഞ്ഞ് റൂമില്‍ കയറിയ ചിത്രയെ ഏറെ നേരം കാണാഞ്ഞിട്ടും സംശയം തോന്നി ഹോട്ടല്‍ ജീവനക്കാരെ വിളിക്കുകയായിരുന്നുവെന്ന് ഹേമന്ദ് പറയുന്നു.
ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് റൂം തുറന്നപ്പോള്‍ ജീവനൊടുക്കിയ ചിത്രയെയാണ് കണ്ടത്. ചിത്രയുടെ മരണത്തില്‍ അസ്വഭാവികത ഉണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു.