EntertainmentRECENT POSTS
പാര്‍വ്വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന ആസിഫ് അലി; ഉയരെ മേക്കിംഗ് വീഡിയോ കാണാം
മികച്ച പ്രേക്ഷക പ്രതികരണം നേടി തീയേറ്ററുകള്‍ നിറഞ്ഞോടിയ ചിത്രമാണ് ഉയരെ. ആസിഡ് ആക്രമണത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തില്‍ പാര്‍വതിയാണ് കേന്ദ്രകഥാപാത്രമായി എത്തിയത്. ഇപ്പോള്‍ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മൂന്നര മിനിറ്റോളം നീളുന്ന വീഡിയോയില്‍ സെറ്റ് നിര്‍മ്മാണവും ഷൂട്ടിംഗും ഉള്‍പ്പെടെയുള്ളവ കാണിക്കുന്നുണ്ട്. ആസിഫ് അലി പാര്‍വതിയുടെ മുഖത്ത് ആസിഡ് ഒഴിക്കുന്ന സീനിന്റെ ചിത്രീകരണമാണ് വീഡിയോയിലെ ഹൈലൈറ്റ്. ക്ലൈമാക്‌സ് ചിത്രീകരണവും വീഡിയോയില്‍ കാണാം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News