ന്യൂഡൽഹി: ഏക സിവിൽകോഡിന്റെ അന്തിമ കരട് റിപ്പോർട്ടിന് അംഗീകാരം നൽകി ഉത്തരാഖണ്ഡ് മന്ത്രിസഭ. ഞായറാഴ്ച മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമിയുടെ ഔദ്യോഗിക വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.
ചൊവ്വാഴ്ച നിയമസഭയുടെ പ്രത്യേക സമ്മേളനത്തിൽ ഏക സിവിൽകോഡ് ബിൽ അവതരിപ്പിക്കും. പാസായാൽ ഈ നിയമം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും. ആദിവാസി ജനവിഭാഗത്തെ ഒഴിവാക്കിയാണ് നിയമം നടപ്പാക്കുക. 740 പേജുള്ള കരട് റിപ്പോർട്ട് സുപ്രീംകോടതിയിലെ വിരമിച്ച ജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി വെള്ളിയാഴ്ച മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
70 അംഗ നിയമസഭയിൽ 47 ഭരണപക്ഷ എം.എൽ.എ.മാരാണ്. നിയമസഭയിൽ ബില്ല് പാസാകുന്നതോടെ ഗവര്‍ണര്‍ക്ക് അയയ്ക്കും. തുടർന്ന് ഗവർണർ ഒപ്പിടുന്നതോടെ നിയമം നിലവിൽ വരും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News