NationalNews

ഗ്രാമത്തിന് മുകളിലായി തടാകം; ഞെട്ടലോടെ ഉത്തരാഖണ്ഡ്; ദൃശ്യങ്ങള്‍ പുറത്ത്

ഡെറാഡൂണ്‍: ഗ്രാമത്തിന് മുകളിലായി അപകടകരമായ തടാകം. ഉത്തരാഖണ്ഡ് ദുരന്തത്തത്തെ തുടര്‍ന്ന് റെയിനി ഗ്രാമത്തിന് മുകളിലായാണ് അപകടകരമായ തടാകം കണ്ടെത്തിയത്. ഉപഗ്രഹം പകര്‍ത്തിയ ചിത്രത്തിലൂടെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ വ്യക്തമായത്. പ്രളയ അവശിഷ്ടം അടിഞ്ഞുകൂടി ഋഷിഗംഗ നദിയിലെ വെള്ളമാണ് തടാക രൂപത്തിലായത്. ഗ്രാമത്തിന് മുകളിലായി രൂപം കൊണ്ടിരിക്കുന്ന തടകത്തില്‍ ജലനിരപ്പുയരുന്നത് മറ്റൊരു പ്രളയത്തിന് വഴിവെക്കുമെന്ന ആശങ്കയിലാണ് അധികൃതര്‍.

ഒരു ഫുഡ്‌ബോള്‍ ഗ്രൗണ്ടിന്റെ മൂന്നിരട്ടി വിസ്തൃതിയിലാണ് താടാകം രൂപംകൊണ്ടിരിക്കുന്നത്. ചമോലിയില്‍ ഞായറാഴ്ച്ച ഉണ്ടായ മഞ്ഞുമല വീഴ്ച്ചയില്‍ 12 പേര്‍ മരിക്കുകയും 200റോളം പേരെ കാണാതാവുകയും ചെയ്തിരുന്നു. പ്രദേശത്ത് അപകടസാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇനിയൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് കേന്ദ്ര ദുരന്തനിവാരണ അതോറിറ്റിയും ശാസ്ത്രജ്ഞരും ഇപ്പോഴുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതിനായി തടാകത്തിലെ വെള്ളം ഒഴിക്കിവിട്ടുകൊണ്ടുള്ള നടപടികളിലേക്ക് അധികൃതര്‍ ഉടന്‍ കടക്കുമെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനായി ഒരു സംഘത്തെ ഇതിനോടകം തന്നെ നിയോഗിച്ചതായി ദുരന്ത നിവാരണ അതോറിറ്റി ജനറല്‍ എസ് എന്‍ പ്രതാപന്‍ അറിയിച്ചു. വിശദമായ അന്വേഷണത്തിനായി ഡ്രോണുകളും ചോപ്പറുകളും ഉപയോഗിച്ചുകൊണ്ടുള്ള പരിശോധനകള്‍ ഇതിനോടകം ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം കുട്ടിച്ചേര്‍ത്തു. അതേസമയം ചോപ്പര്‍ പകര്‍ത്തിയ തടാകത്തിന്റെ ദൃശ്യങ്ങള്‍ അധികൃതര്‍ ട്വിറ്ററലൂടെ പങ്കുവെയ്ക്കുകയും ചെയ്തു.

എന്നാൽ ദുരന്തത്തില്‍ ഋഷി ഗംഗ കരകവിയുകയും തുടര്‍ന്ന് നദിയുടെ ഒഴുക്ക് ദിശതിരിഞ്ഞൊഴുകുകയും ചെയ്തിരുന്നു. അതിന്റെ ഒഴുക്ക് അപകടത്തില്‍ സാരമായി തന്നെ കേടുസംഭവിച്ച തപോവന്‍ പവര്‍പ്ലാന്റിന്റെ ദിശയിലേക്കാണ് തിരിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. മഞ്ഞുമല ഇടിഞ്ഞു വീണതിന്റെ അവശിഷ്ടങ്ങള്‍ ഋഷി ഗംഗയില്‍ വീണതാണ് അതിന്റെ ഒഴുക്ക് വഴിമാറാന്‍ ഇടയാക്കിയത്. തടാകത്തിന്റെ വ്യാപ്തി ഇതിനോടകം തിട്ടപ്പെടുത്തിക്കഴിഞ്ഞതായി ദുരന്തനിവാരണ അതോറിറ്റി വ്യക്തമാക്കി. പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമാക്കാമെന്ന സ്ഥിതിയെത്തിയാല്‍ ഉടന്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. ഇനി ഒരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം ഇനിയൊരു അപകടമുണ്ടായാല്‍ അത് രക്ഷാപ്രവര്‍ത്തനത്തിനും രക്ഷാപ്രവര്‍ത്തകര്‍ക്കും വെല്ലുവിളിയായി തീരുമെന്നാണ് വിദഗ്ധരുടെ വിലിരുത്തല്‍. അപകടത്തില്‍ രൂപം കൊണ്ടിരിക്കുന്ന തടാകം എപ്പോള്‍ വേണമെങ്കിലും തകരാമെന്നും വിദഗ്ധര്‍ ആശങ്ക ഉയര്‍ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker