ഉത്രവധക്കേസില്‍ നിര്‍ണായ വഴിത്തിരിവ്; ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തി

കൊല്ലം: വിവാദമായ ഉത്രക്കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവ്. ആന്തരികാവയവ പരിശോധനയില്‍ ഉത്രയുടെ ശരീരത്തില്‍ ഉറക്ക ഗുളികയുടെ സാന്നിധ്യം കണ്ടെത്തിയതായി വിവരം. പാമ്പിനെക്കൊണ്ട് കൊത്തിക്കുന്നതിനു മുമ്പ് താന്‍ ഉത്രയ്ക്ക് ഉറക്ക ഗുളിക നല്‍കിയിരുന്നുവെന്ന ഭര്‍ത്താവ് സൂരജ് അന്വേഷണ ഉദ്യോഗസ്ഥരോട് സമ്മതിച്ചിരുന്നു. വിദഗ്ധപരിശോധന റിപ്പോര്‍ട്ടിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടതോടെ ഉത്രയുടെ മരണത്തിനു പിന്നില്‍ സൂരജ് തന്നെയാണെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിന് ഉറപ്പാകും.

ആന്തരികാവായവ പരിശോധനയില്‍ പാമ്പിന്‍ വിഷത്തോടൊപ്പമാണ് ഉത്രയുടെ തലച്ചോറിലും കരളിലും ഉറക്ക ഗുളികയുടെ സാന്നിധ്യവും കണ്ടെത്തിയത്. ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പായി പഴച്ചാറില്‍ 650 മില്ലി ഗ്രാമിന്റെ പത്തോളം പാരസെറ്റാമോള്‍ ഗുളികകളും അലര്‍ജിയുടെ ഗുളികളും പൊടിച്ച് ചേര്‍ത്ത് ഉത്രയ്ക്ക് നല്‍കിയിരുന്നതായാണ് സൂജിന്റെ മൊഴി. ഗുളികകള്‍ വാങ്ങിയ മെഡിക്കല്‍ സ്റ്റോറില്‍ പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.