InternationalNationalNews

ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾ ലഘൂകരിച്ച് യുഎസ്,നടപടി മോദിയുടെ സന്ദർശനത്തിന് ദിവസങ്ങൾക്ക് മുമ്പ്

വാഷിങ്ടൺ: യുഎസ് ഗ്രീൻ കാർഡുകൾക്കായി കാത്തിരിക്കുന്നവർക്ക് സന്തോഷവാർത്ത. ഗ്രീൻ കാർഡ് യോഗ്യതാ മാനദണ്ഡങ്ങൾക്ക് ഇളവ് പ്രഖ്യാപിച്ചു. ഇതോടെ, ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നവർക്ക് ജോലി ചെയ്യാനും അമേരിക്കയിൽ തുടരാനും സാധിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിന് ദിവസങ്ങൾക്ക് മുൻപാണ് യോഗ്യതാ മനദണ്ഡങ്ങൾ ലഘൂകരിച്ചത്. ഐടി പ്രൊഫഷണലുകളാണ് ഗ്രീൻ കാർഡിനായി കാത്തിരിക്കുന്നത്.

ഇതോടെ എംപ്ലോയ്‌മെന്റ് ഓതറൈസേഷൻ ഡോക്യുമെന്റ് അഥവാ ഇഎഡിക്കായുള്ള ആയിരക്കണക്കിന് വരുന്ന ഇന്ത്യൻ ഐടി ജീവനക്കാർക്ക് ഗുണം ചെയ്യുന്നതാണ് വിലയിരുത്തപ്പെടുന്നത്. അപേക്ഷയുടെ പ്രാരംഭ ഘട്ടത്തിലുള്ളവർക്കും പുതുക്കാൻ കാത്തിരിക്കുന്നവർക്കും പുതിയ തീരുമാനം ഉപകാരപ്രദമാകും.

ഇഎഡി അപേക്ഷകൾക്കുള്ള യോഗ്യത മാനദണ്ഡങ്ങളിലും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് പുറപ്പെടുവിച്ച മാർ‍ഗനിർദ്ദേശത്തിലുമാണ് മാറ്റം വന്നിരിക്കുന്നത്.

യുഎസ് നിയമം അനുസരിച്ച് യോഗ്യരായവർക്കാണ് ഗ്രീൻ കാർഡ് അനുവദിക്കുക. കുടിയേറ്റ നിയമം അനുസരിച്ച് വർഷന്തോറും 1.40 ലക്ഷം ഗ്രീൻ കാർഡുകളാണ് യുഎസ് അനുവദിക്കുന്നത്. അതേസമയം, ഓരോ വർഷവും ഒരേ രാജ്യത്ത് നിന്നുള്ള ഏഴ് ശതമാനം വ്യക്തികൾക്കാണ് ഗ്രീൻ കാർഡ് ലഭിക്കുന്നത്.

പ്രസിഡന്റ് ജോ ബൈഡന്റേയും ഫസ്റ്റ് ലേ‍ഡി ജിൽ ബൈഡന്റേയും ക്ഷണപ്രകാരം ജൂൺ 21 മുതൽ 24 വരെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനം. 22 ന് ഒരു പ്രസിഡന്റ് ബൈഡൻ്റെ ആതിഥ്യത്തിൽ പ്രധാനമന്ത്രി മോദിക്ക് അത്താഴവിരുന്ന് നൽകും. അന്നുതന്നെ നടക്കുന്ന കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തേയും പ്രധാനമന്ത്രി മോദി അഭിസംബോധന ചെയ്യും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button