KeralaNewsRECENT POSTS
അമേരിക്കയില്‍ മലയാളി യുവതി വെള്ളച്ചാട്ടത്തില്‍ മുങ്ങി മരിച്ചു
ഒക്കലഹോമ: കൂട്ടുകാരിയുടെ ജന്മദിനം ആഘോഷിക്കുന്നതിനായി ടര്‍ണര്‍ ഫോള്‍സില്‍ എത്തിയ മലയാളി യുവതി മുങ്ങിമരിച്ചു. ഡാലസില്‍ താമസിക്കുന്ന ജോസ് ലൈലാമ്മ ജോസ് ദമ്പതികളുടെ മകള്‍ ജെസ്ലിന്‍ ജോസാ(27)ണ് മുങ്ങി മരിച്ചത്.
ഡാലസില്‍ നിന്നാണ് ജെസ്ലിന്‍ ജോസും കൂട്ടുകാരും ടര്‍ണര്‍ ഫോള്‍സ് സന്ദര്‍ശിക്കാന്‍ എത്തിയത്. നല്ല അടിയൊഴുക്കുണ്ടായിരുന്ന ഭാഗത്താണ് ഇവര്‍ നീന്താന്‍ ഇറങ്ങിയത്. ഒഴുക്കില്‍പെട്ട മൂന്നു പേരെ രക്ഷപ്പെടുത്തിയെങ്കിലും ജെസ്ലിനെ രക്ഷിക്കാനായില്ല. പ്രധാന പൂള്‍ അടച്ച് നടത്തിയ തിരച്ചിലിനൊടുവില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരിന്നു. ഈയടുത്താണ് നാട്ടില്‍ വെച്ച് ജെസ്ലിന്‍ വിവാഹിതയായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News