അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും…
ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഉര്‍വശി എന്ന അഭിനയ പ്രതിഭ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. ഒടിടി റിലീസുകളായ പുത്തം പുതു കാലെെ, സൂരരെെ പൊട്ര്, മൂക്കുത്തി അമ്മന്‍ എന്നീ മൂന്ന് ചിത്രങ്ങളില്‍ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ ഉര്‍വശി കെെയ്യടി നേടുകയാണ്.ഉര്‍വശിയുടെ അഭിനയരീതി എടുത്തു പറഞ്ഞുകൊണ്ട് ആര്‍ ജെ സലിം പങ്കുവച്ച കുറിപ്പ് ശ്രദ്ധ നേടുന്നു.
കുറിപ്പ് പൂര്‍ണ്ണ രൂപം
അഭിനയത്തില്‍ മെച്വര്‍ ആവണമെങ്കില്‍ ഉര്‍വ്വശിയെപ്പോലെ ആവണം. ഒരു നല്ല അഭിനേതാവ് വീഞ്ഞ് പോലെയാണ്. പഴകുന്തോറും വീര്യം കൂടും അതിന്. അഭിനേതാവിന്റെ കാര്യമാണ് പറഞ്ഞത്. ആക്റ്റര്‍ എന്നതിനേക്കാള്‍ സ്റ്റാര്‍ എന്ന സ്വത്വം കൊണ്ട് നടക്കുന്നവര്‍ പാല് പോലെയാണ്. ഇരിക്കുന്തോറും പുളിക്കും. ഉര്‍വശി ഏറ്റവും വീര്യം കൂടിയ വീഞ്ഞാണ്. ഓരോ സിനിമ കഴിടയുമ്പോഴും മൂല്യം ഇരട്ടിക്കുന്ന വീഞ്ഞ്.
സൂരരൈ പോട്രുയിലെ ഉര്‍വശിയുടെ അമ്മ കഥാപാത്രം സത്യത്തില്‍ കാഴ്ച്ചയില്‍ ഉര്‍വശിയോട് അത്രയധികം ചേര്‍ന്ന് നില്‍ക്കാത്തൊരു കഥാപാത്രമാണ്. പക്ഷെ അതിനെപ്പോലും ഈ അളവില്‍ ചെയ്തു ഫലിപ്പിക്കണമെങ്കില്‍ അത് ഉര്‍വശിക്ക് മാത്രം പറ്റുന്ന കാര്യങ്ങളില്‍ ഒന്നാണ്.
‘എതുക്കടാ വന്തേ ? ‘ എന്ന് വൈകി വന്ന സൂര്യയോടു ചോദിക്കുന്നുണ്ട് ഉര്‍വശി. സിനിമയിലെ തന്നെ ട്രിഗറിങ് പോയിന്റാണ്. പ്ലോട്ട് മോട്ടിവേഷന്‍ മുഴുവന്‍ ഉള്ള രംഗം. ഈ രംഗത്തിന്റെ ആഴത്തിലാണ് സിനിമ മുഴുവന്‍ നില്‍ക്കുന്നത്. മാരന്‍ എന്തിനു ഇത്രയ്ക്ക് സഹിക്കണം എന്ന ലോജിക്കല്‍ ചോദ്യത്തിന്റെ ഉത്തരമുള്ളത് ഇവിടെയാണ്. അവിടെയാണ് നായകന്റെ ഒപ്പം ഉര്‍വശി നില്‍ക്കുന്നത്.
ഒരുപക്ഷെ സൂര്യയുടെ ഏറ്റവും നല്ല പെര്‍ഫോമന്‍സിനെ ഉയര്‍ത്തി ഉയര്‍ത്തി കൊണ്ട് പോവുന്നത് തന്നെ ഉര്‍വശിയുടെ ഈ കോംപ്ലിമെന്റാണ്.’ഡേയ് ജയിച്ചിഡ്രാ..’ എന്ന് ഉര്‍വശി പറയുമ്പോ ആത്മാര്‍ത്ഥമായും കണ്ടിരിക്കുന്നവൻ ഒന്ന് പിടഞ്ഞു പോവും. അച്ഛന്റെയും മകന്റെയും ഇടയ്ക്കുള്ള മനോഹരമായ ഒരു പാലമായി, അവരുടെ രണ്ടുപേരുടെയും ഇമോഷനുകളെ അപ്രോപ്രിയേറ്റ് ചെയ്തു, അവര്‍ക്കിടയിലെ ലോകമായി നില്‍ക്കുന്ന ചേച്ചി.