മൂന്നാർ : സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര മേഖലയായ മൂന്നാറിനെ അതിമനോഹരിയാക്കാൻ പഞ്ചായത്ത് നടത്തുന്ന ഇടപെടൽ ജനശ്രദ്ധ ആകർഷിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മുതിരപ്പുഴയും ചെറുഅരുവികളും കൈത്തോടുകളും ശൂചീകരിക്കുന്ന പ്രവർത്തനങ്ങൾ അധിക്യതർ ആരംഭിച്ച് കഴിഞ്ഞു.
പഴയ ശുചിമുറികൾ ആധുനിക വത്കരിക്കുന്നതിനും ഇവ ഇല്ലാത്ത ഭാഗങ്ങളിൽ പുതിയ ശുചിമുറികൾ നിർമ്മിക്കുന്നതിനും പ്രസിഡന്‍റ് പ്രവീണരവികുമാറിന്‍റെ നേതൃത്വത്തിൽ പദ്ധതികൾ തയ്യറാക്കിയിട്ടുണ്ട്. ജനങ്ങളെ ബോധവത്കരിച്ച് മൂന്നാറിനെ ശുചീകരിക്കുന്നതോടൊപ്പം വികസനം യഥാർത്യമാക്കുകയാണ് ഭരണസമിതിയുടെ ലക്ഷ്യം.ഇതിനിടെയാണ് കഴിഞ്ഞ ദിവസം ശുചിമുറി ഉണ്ടായിരുന്നിട്ടും അതിന്‍റെ പുറത്ത് നിന്ന് ചിലർ മൂത്രമൊഴിച്ച്.
ഇത് ശ്രദ്ധയിൽപ്പെട്ട പഞ്ചായത്ത് സെക്രട്ടി സഹജൻ ഇത്തരക്കാരെ പിടിച്ച് പിഴ ഈടാക്കുകയും ചെയ്തു. ആദ്യഘട്ടമെന്ന നിലയിൽ 300 രൂപയാണ് ഒരാളിൽ നിന്നും ഈടാക്കിയത്. ശുചിമുറികൾ ഉണ്ടായിരുന്നിട്ടും പൊതുസ്ഥലങ്ങൾ മലിനമാക്കുന്നവരെ കണ്ടെത്താൻ പ്രത്യേക സംഘത്തെയും പ്രസിഡൻ്റിൻ്റ നിർദ്ദേശപ്രകാരം സെക്രട്ടറി ടൗണിൽ നിയോഗിച്ചിട്ടുണ്ട്.
കോവിഡിന്‍റെ നിയന്ത്രണങ്ങളിൽ ഇളവ് വരുന്നതോടെ ഏപ്രിൽ മെയ് മാസത്തിൽ സഞ്ചാരികളുടെ കടന്നുവരവ് വർദ്ധിക്കുമെന്നാണ് ഭരണസമിതിയുടെ കണ്ടെത്തൽ. അതിന് മുൻപ് മൂന്നാറിലെ ട്രാഫിക്ക് പരിഷ്കരങ്ങളടക്കം നടപ്പിലാക്കി ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനും ശ്രമം ആരംഭിച്ചിട്ടുണ്ട്.