പവൻ കല്യാണിൻ്റെ വക്കീൽസാബ് ട്രെയിലർ പുറത്തുവിട്ടു; തിയേറ്റർ തകർത്ത് ആരാധകർ
വിശാഖപട്ടണം:നടൻ പവൻ കല്യാണിയന്റെ പുതിയ ചിത്രത്തിന്റെ ട്രെയിലർ കാണാൻ തിയേറ്റർ തകർത്ത് ആരാധകർ. വക്കീൽസാബ് എന്ന ചിത്രത്തിന്റെ ട്രെയിലർ കാണാനാണ് ആരാധകർ തിയേറ്ററിലേക്ക് തള്ളിക്കറിയത്. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തെ ശരത് തിയേറ്ററിൽ തിങ്കളാഴ്ചയാണ് സംഭവം. രണ്ട് വർഷത്തിന് ശേഷം പവൻ കല്യാൺ തെലുങ്ക് സിനിമയിലേക്ക് തിരിച്ച് വരുന്ന ചിത്രം എന്ന പ്രത്യേകതയും വക്കീൽസാബിനുണ്ട്. ട്രെയിലർ റിലീസ് ചെയ്ത തിയേറ്ററിൽ ആരാധകരുടെ വൻ തിരക്കായിരുന്നു.
തിയേറ്ററിനക്കത്ത് കടക്കാൻ സാധിക്കാത്ത ആളുകൾ ചില്ലു തകർത്ത് അകത്തേക്ക് ഓടി കയറുകയായിരുന്നു. ഹോളി ദിനത്തിൽ വൈകിട്ട് നാലു മണിക്കാണ് ട്രെയിലർ പുറത്തുവിട്ടത്. ഏതാനും തിയേറ്ററുകളിലായിരുന്നു ട്രെയിലർ റിലീസ് ചെയ്തത്. എന്നാൽ ഓരോ തിയേറ്ററിന്റെ മുമ്പിലും ആളുകൾ രണ്ട് മണിക്ക് തന്നെ തടിച്ചുകൂടി. ആരാധകർ തിയേറ്ററിന്റെ മുന്നിൽ പൂജയും ആഘോഷപ്രകടനകളും നടത്തിയിരുന്നു.