അനുഷ്‌കയെ പെണ്ണുചോദിയ്ക്കാന്‍ ഉണ്ണി മുകുന്ദന്‍;വൈറലായി അഭിമുഖം
കൊച്ചി:മാർക്കോ റിലീസിനുശേഷം ടോക്ക് ഓഫ് ദി ടൗൺ ഉണ്ണി മുകുന്ദനാണ്. സിനിമ ആശിച്ച് മോഹിച്ച് കഠിനപ്രയത്നത്തിലൂടെ സ്റ്റാർഡം നേടിയെടുത്തു താരം. സാധാരണക്കാരുടെ ഇടയിൽ നിന്നും വളർന്ന് വന്ന പയ്യന്റെ വിജയം ആഘോഷിക്കുകയാണ് സിനിമാപ്രേമികൾ. ഒരു ഗോഡ് ഫാദറും സിനിമയിൽ കൈപിടിച്ച് ഉയർത്താൻ ഉണ്ണിക്കുണ്ടായിരുന്നില്ല. ഇന്ന് കാണുന്ന സാമ്രാജ്യം താരം ഒറ്റയ്ക്ക് പണിതുയർത്തിയതാണ്.
പ്രൊപ്പഗാണ്ട സിനിമകളിലെ നായകൻ, സമാജം സ്റ്റാറെന്നുമൊക്കെ വിളിച്ചവരെ കൊണ്ട് സൂപ്പർ സ്റ്റാറെന്നും, മലയാള സിനിമയുടെ മുഖഛായ മാറ്റാൻ പറ്റുന്ന നടനെന്നും ഇന്ത്യൻ ജോൺ വിക്കെന്നും കേരളത്തിന്റെ റോക്കി ഭായ് എന്നും വരെ മാറ്റി വിളിപ്പിച്ചു ഉണ്ണി.കേരളത്തില്‍ മാത്രമല്ല മാര്‍ക്കോ എന്ന ഹിന്ദിയിലും ചര്‍ച്ചയാകുകയാണ്. വൻ സ്വീകാര്യതാണ് ഹിന്ദിയില്‍ ലഭിക്കുന്നത്. നിലവില്‍ ഹിന്ദിയില്‍ മാത്രം 140 ഷോകള്‍ വര്‍ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
മാര്‍ക്കോ 50 കോടി ക്ലബിലെത്തിയിട്ടുണ്ട് എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. വിദേശത്ത് നിന്ന് മാത്രം 20 കോടി രൂപയിലേറെ നേടിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. മാർക്കോ നൂറ് കോടിയിലേക്ക് കുതിക്കുമ്പോൾ നടന്റെ പഴയൊരു അഭിമുഖം ചർച്ചയാവുകയാണിപ്പോൾ. വർഷങ്ങൾക്ക് മുമ്പ് ജെബി ജംഗ്ഷനിൽ അതിഥിയായി എത്തിയപ്പോൾ തെന്നിന്ത്യൻ താര സുന്ദരി അനുഷ്ക ഷെട്ടിയോട് തോന്നിയ ക്രഷ് ഉണ്ണി മുകുന്ദൻ വെളിപ്പെടുത്തിയിരുന്നു.
പത്ത് മാസം ഒരുമിച്ച് പ്രവർത്തിച്ചപ്പോൾ അനുഷ്കയുടെ വ്യക്തിത്വം തന്നെ ആകർഷിച്ചുവെന്നാണ് നടൻ പറഞ്ഞത്. അനുഷ്കയുടെ സ്റ്റാർഡത്തോട് കിടപിടിക്കുന്ന രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നു താനെവെങ്കിൽ അവരെ പ്രപ്പോസ് ചെയ്തേനെ എന്നാണ് ഉണ്ണി പറഞ്ഞത്. സൂപ്പർ സ്റ്റാർഡം എഞ്ചോയ് ചെയ്യുന്ന നടിമാർ വളരെ ചുരുക്കമാണ്.
വളരെ ഹംപിളാണ് അനുഷ്ക. ഭാഗമതി ആദ്യം എനിക്ക് വെറുമൊരു കൊമേഴ്സ്യൽ സിനിമയായിരുന്നു. അനുഷ്ക ഷെട്ടി ആ സമയത്ത് ബാഹുബലിയൊക്കെ കഴിഞ്ഞ് ടോപ്പിൽ നിൽക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ എനിക്കൊരു പ്രഷർ എന്ന രീതിയിലായിരുന്നു കാര്യങ്ങൾ. ഒരുപാട് ആളുകളെ ഇക്കാലയളവിൽ ഞാൻ കണ്ടിട്ടുണ്ട്. അനുഷ്കയിൽ ഞാൻ വീണുപോയി.
കുറച്ച് പ്രായം കൂടിപ്പോയി. പക്ഷെ പ്രായം ഒരു പ്രശ്നമായിരുന്നില്ല. ഒരു പോരായ്മ എന്ന രീതിയിൽ എനിക്ക് തോന്നിയത് പുള്ളിക്കാരി വലിയൊരു സ്റ്റെയ്ച്ചറിലാണ്. ഞാനും ആ രീതിയിൽ നിൽക്കുന്നൊരു സ്റ്റാർ ആയിരുന്നുവെങ്കിൽ അവരെ ഞാൻ പ്രപ്പോസ് ചെയ്തേനെ എന്ന രീതിയിൽ ആയിരുന്നു. നല്ലൊരു വ്യക്തിത്വമാണവർ. തസ്തിക വെച്ചാണ് ആളുകൾക്ക് ബഹുമാനം കിട്ടുക. പക്ഷെ അനുഷ്കയുടെ കാര്യത്തിൽ അങ്ങനെയല്ല.
സ്പോട്ട് ബോയി തൊട്ട് സംവിധായകൻ വരെ എല്ലാവരും ഒരുപോലെയാണ്. ഭാഗമതിയുടെ ഷൂട്ട് പത്ത് മാസമുണ്ടായിരുന്നു. ആ കാലയളവിൽ എല്ലാം ഒരുപോലെ തന്നെയാണ് അനുഷ്ക എല്ലാവരോടും പെരുമാറിയത്. സിനിമയിൽ അഭിനയിക്കാത്ത പെൺകുട്ടി എങ്ങനെയാണോ അങ്ങനെയാണ് അനുഷ്ക. അവർക്ക് അഭിനയം വേറെ ജീവിതം വേറെ എന്ന രീതിയാണ് എന്നാണ് ഉണ്ണി പറഞ്ഞത്.
മാർക്കോ റിലീസിനുശേഷം പഴയ വീഡിയോ വീണ്ടും കുത്തിപ്പൊക്കിയ ആരാധകർ ഇനി ധൈര്യമായി പോയി പെണ്ണ് ചോദിക്കൂവെന്നാണ് കമന്റിലൂടെ നടനെ ഉപദേശിക്കുന്നത്. വാ ഇനി നമുക്ക് പോയി പെണ്ണ് ചോദിക്കാം, പ്രായം ഒന്നും നോക്കേണ്ട ചേട്ടാ… ഇനിയും വേണമെങ്കിൽ ഇതിനൊരു തീരുമാനം ആക്കാൻ പറ്റും, മാർക്കോയിലെ പെർഫോമൻസ് അനുഷ്കയെ കാണിച്ച് പ്രപ്പോസ് ചെയ്യൂ ഉണ്ണീ… എന്നിങ്ങനെ നീളുന്നു രസകരമായ കമന്റുകൾ.