KeralaNewsRECENT POSTS
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷം: യൂണിറ്റ് റൂമില്‍ നിന്ന് മദ്യകുപ്പിയും കത്തികളും കണ്ടെത്തി
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് യൂണിറ്റ് റൂമില്‍ പോലീസ് നടത്തിയ പരിശോധനയില്‍ കത്തികളും മദ്യകുപ്പിയും കണ്ടെത്തി. പരിശോധനയില്‍ മൂന്ന് കത്തികളും ഒരു മദ്യക്കുപ്പിയുമാണ് പോലീസിന് ലഭിച്ചത്.
അതേസമയം കോളേജില്‍ ഇന്നലെ ഉണ്ടായ സംഘര്‍ഷത്തില്‍ പ്രിന്‍സിപ്പലിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് എം എം ഹസന്‍ രംഗത്തെത്തി. പ്രിന്‍സിപ്പലിനെ സസ്പെന്‍ഡ് ചെയ്യണമെന്ന് ഹസന്‍ ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News