കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

പട്‌ന: കേന്ദ്ര നിയമ മന്ത്രി രവിശങ്കര്‍ പ്രസാദ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. പട്ന വിമാനത്താവളത്തില്‍ വച്ച്‌ ഹെലികോപ്റ്ററിന് കേടുപാട് സംഭവിക്കുകയായിരുന്നു. മന്ത്രി ഇറങ്ങിയതിന് പിന്നാലെയാണ് അപകടം സംഭവിച്ചത്. മധുപാനി ജില്ലയില്‍ സംഘടിപ്പിച്ച ക്യാംപയിന് ശേഷം മംഗള്‍ പാണ്ഡെയ്ക്കും സഞ്ജയ് ഝായ്ക്കുമൊപ്പം മടങ്ങുകയായിരുന്നു രവിശങ്കര്‍ പ്രസാദ്.

മന്ത്രി ഇറങ്ങിയതിന് പിന്നാലെ നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ ഇടിച്ച്‌ ഹെലികോപ്റ്ററിന്റെ ബ്ലേഡ് തകരുകയായിരുന്നു. മന്ത്രി സുരക്ഷിതനായിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു.