ന്യൂഡൽഹി: കേന്ദ്രമന്ത്രി സുരേഷ് അംഗഡി (65) കോവിഡ് ബാധിച്ചു മരിച്ചു.
ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. രണ്ടാഴ്ച മുൻപാണ് മന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്.
ആരോഗ്യസ്ഥിതി മോശമായതോടെ അദ്ദേഹത്തെ എയിംസിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയും നാലാമത്തെ എംപി കൂടിയാണ് അദ്ദേഹം.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News