FeaturedNationalNews

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏര്‍പ്പെടുത്തി കേന്ദ്രം

ന്യൂഡൽഹി:പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിയന്ത്രണം കര്‍ശനമാക്കി കേന്ദ്രം. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് 2022 ജൂലൈ മുതല്‍ കേന്ദ്രസര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തും. നിരോധനം സംബന്ധിച്ച്‌ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഭേദഗതി ചട്ടം വിജ്ഞാപനം ചെയ്തു. പരിസ്ഥിതി മലിനീകരണം കണക്കിലെടുത്താണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ തീരുമാനം.(single use plastic)

പുതിയ ചട്ടപ്രകാം 75 മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകള്‍ അടുത്ത മാസം 30 മുതല്‍ ഉപയോഗിക്കാന്‍ കഴിയില്ല. ഇവയുടെ കനം വര്‍ധിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് കാരിബാഗുകളുടെ കനം അമ്ബത് മൈക്രോണില്‍ നിന്ന് എഴുപത്തിയഞ്ചാക്കാനും നൂറ്റി ഇരുപത് മൈക്രോണ്‍ ആക്കാനും തീരുമാനമായി.

ഡിസംബര്‍ 31 മുതലായിരിക്കും ഇത് നിലവില്‍ വരിക. കനം വര്‍ധിപ്പിക്കുന്നത് വഴി പുനരുപയോഗത്തിനാണ് സാധ്യതയുണ്ടാകും.
ഒറ്റത്തവണ ഉപയോഗിക്കാനുള്ള പ്ലാസ്റ്റിക് കാരിബാഗുകളുടെയും മറ്റ് വസ്തുക്കളുടെയും നിര്‍മാണം, ഇറക്കുമതി, സ്റ്റോക്കിങ്, വിതരണം, വില്‍പന എന്നിവയെല്ലാം ജൂലൈ മുതല്‍ നിരോധിക്കും.

പ്ലാസ്റ്റിക് പിടിയുള്ള ഇയര്‍ബഡ്‌സ്, ബലൂണുകളിലെ പ്ലാസ്‌ററിക്, കൊടികള്‍, ഐസ്‌ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള തെര്‍മോകോള്‍, സിഗരറ്റ് പായ്ക്കറ്റുകള്‍, ക്ഷണക്കത്തുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്/പിവിസി ബാനുകള്‍ എന്നിവയും ഇവയില്‍ ഉള്‍പ്പെടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker