FootballNewsSports

UEFA Euro Cup football 2024:ബൽജിയത്തെ അട്ടിമറിച്ച് സ്ലോവാക്യ

ഫ്രാങ്ക്ഫര്‍ട്ട്: യൂറോ കപ്പ് ഫുട്ബോൾ ഗ്രൂപ്പ് ഇ പോരാട്ടത്തിൽ ബൽജിയത്തെ അട്ടിമറിച്ച് സ്ലോവാക്യ. ഫിഫ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്തുള്ള ബൽജിയത്തെ ഏകപക്ഷീയമായ ഒരു ഗോളിനാണ് 48 ാം സ്ഥാനക്കാരായ സ്ലോവാക്യ അട്ടിമറിച്ചത്. ഏഴാം മിനിറ്റിൽ ഇവാൻ ശ്രാൻസാണ് സ്ലോവാക്യയുടെ വിജയഗോൾ നേടിയത്.

മികച്ച തുടക്കമാണ് ബൽജിയം നടത്തിയതെങ്കിലും ഏഴാം മിനിറ്റിൽ ഇവാൻ ശ്രാൻസിന്റെ ഗോളിൽ സ്ലോവാക്യ മുന്നിലെത്തുകയായിരുന്നു. ഇടവേളയ്ക്ക് മുൻപ് ലൂക്കാസ് ഹരാസ്‌ലിനിലൂടെ ലീഡുയർത്താൻ സ്ലോവാക്യക്ക് അവസരം ലഭിച്ചെങ്കിലും ബൽജിയം ഗോൾ കീപ്പർ കോൺ കാസ്റ്റേൽസ് തട്ടിയകറ്റി. 

രണ്ടാം പകുതിയിലും തുടർച്ചയായ മുന്നേറ്റങ്ങളിലൂടെ ബൽജിയം തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും സ്ലോവാക്യയുടെ പ്രതിരോധനിരയെ മറികടക്കാനായില്ല. ഈ ജയത്തോടെ ഗ്രൂപ്പ് ഇ പോയിന്റ് പട്ടികയിൽ സ്ലോവാക്യ രണ്ടാം സ്ഥാനത്താണ്, യുക്രെയ്‌നെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് തകർത്ത റുമാനിയയാണ് ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്ത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button