24.4 C
Kottayam
Sunday, September 29, 2024

പിണറായിക്ക് തുടര്‍ഭരണമില്ല; യു.ഡി.എഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം, എന്‍.ഡി.എ ഒരു സീറ്റ് പോലും ലഭിക്കില്ല

Must read

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 78-80 സീറ്റ് നേടുമെന്ന് സര്‍വേഫലം. സിസെറോ-ആര്‍.ജി.ഐ.ഡി.എസ് സര്‍വേയാണ് യു.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് പ്രവചിക്കുന്നത്. എല്‍ഡിഎഫിന് 60-62 സീറ്റ് ലഭിക്കുമെന്നും സര്‍വേ ഫലം പറയുന്നു.

വോട്ട് വിഹിതം കൂടുമെങ്കിലും എന്‍.ഡി.എയ്ക്ക് സീറ്റ് ലഭിക്കില്ലെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു. തെക്കന്‍ കേരളത്തില്‍ യു.ഡി.എഫിന് 20, എല്‍.ഡി.എഫിന് 19 സീറ്റുകള്‍ ലഭിക്കും. മധ്യകേരളത്തില്‍ യു.ഡി.എഫിന് 25 ഉം, എല്‍.ഡി.എഫിന് 16 സീറ്റുകളും ലഭിക്കും.

വടക്കന്‍ കേരളത്തില്‍ യുഡിഎഫിന് 35, എല്‍ഡിഎഫിന് 25 സീറ്റുകളുമാണ് സര്‍വേ പ്രവചിക്കുന്നത്. യുഡിഎഫിന് 42 ശതമാനവും എല്‍ഡിഎഫിന് 39 ശതമാനവും എന്‍ഡിഎയ്ക്ക് 15 ശതമാനവും വോട്ടുവിഹിതം ലഭിക്കും. 7000 വ്യക്തികളോട് 21 ചോദ്യങ്ങല്‍ ചോദിച്ചുകിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേഫലം.

നേരത്തെ പുറത്തു വന്ന എല്ലാ സർവ്വേകളിലും ഇടതുമുന്നണിയ്ക്കാണ് ഭരണം പ്രവചിച്ചിരിയ്ക്കുന്നത് ഏറ്റവുമൊടുവിൽ പുറത്തു വന്ന ഏഷ്യാനെറ്റ് ന്യൂസ് സർവ്വേയിൽ നിലവിലെ രാഷ്ട്രീയ കാലാവസ്ഥയിൽ എൽഡിഎഫിന് വൻവിജയവും ഭരണതുടര്‍ച്ചയും പ്രവചിച്ചിരുന്നു. 140 അംഗ കേരള നിയമസഭയിലേക്ക് നടക്കുന്ന തെര‍ഞ്ഞെടുപ്പിൽ 42 ശതമാനം വോട്ടുവിഹിതം നേടി 82 മുതൽ 91 വരെ സീറ്റുകൾ എൽഡിഎഫിന് ലഭിക്കുമെന്നാണ് സര്‍വേ പ്രവചിക്കുന്നത്

പ്രതിപക്ഷത്ത് തുടരേണ്ടി വരുന്ന യുഡിഎഫിന് 37 ശതമാനം വോട്ടുവിഹിതവും 46 മുതൽ 54 വരെ സീറ്റുകൾ നേടാനും സാധിക്കും. വൻകുതിപ്പിന് കൊതിക്കുന്ന ബിജെപിക്ക് 18 ശതമാനം വോട്ടുവിഹിതം സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുതൽ ഏഴ് വരെ സീറ്റുകളിൽ ബിജെപിക്ക് ജയസാധ്യതയുണ്ടെന്നും സര്‍വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും അല്ലാതെ മത്സരിക്കുന്നവര്‍ക്ക് മൂന്ന് ശതമാനം വോട്ടുവിഹിതവും ഒരു സീറ്റുമാണ് സര്‍വേ പ്രവചിക്കുന്നത്.

വടക്കൻ കേരളത്തിലുണ്ടായേക്കാവുന്ന വൻമുന്നേറ്റമാണ് അധികാരത്തിൽ തുടരാൻ ഇടതുമുന്നണിക്ക് സഹായമാക്കുകയെന്ന് സര്‍വേ പ്രവചിക്കുന്നത്. വടക്കൻ കേരളത്തിലെ പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ള 60 സീറ്റുകളിൽ സിംഹഭാ​ഗവും ഇടതുമുന്നണി വിജയിക്കും എന്നാണ് സർവ്വ പ്രവചിക്കുന്നത്.

43 ശതമാനം വോട്ടുവിഹിതമാണ് എൽഡിഎഫിന് മലബാറിൽ ആറ് ജില്ലകളിലായുണ്ടാവുക. 42 മുതൽ 45 വരെ സീറ്റുകൾ എൽഡിഎഫിന് നേടാനാവും. യുഡിഎഫ് 37 ശതമാനം വോട്ടുവിഹിതം നേടി 13 മുതൽ 16 സീറ്റുകൾ വരെ നേടിയേക്കും. 17 ശതമാനം വോട്ടുവിഹിതം നേടുന്ന എൻ‍ഡിഎയ്ക്ക് രണ്ട് മുതൽ നാല് വരെ സീറ്റുകൾ മലബാ‍ർ മേഖലയിൽ കിട്ടിയേക്കുമെന്നും സർവ്വേ പ്രവചിക്കുന്നു. മൂന്ന് മുന്നണികളിലും ഉൾപ്പെടാത്ത മറ്റു പാർട്ടികൾ ചേർന്ന് മൂന്ന് ശതമാനം വരെ വോട്ടുകൾ സ്വന്തമാക്കുമെന്നും സർവേ പറയുന്നു.

മലബാറിലെ ആകെയുള്ള അറുപത് സീറ്റുകളിൽ 75 ശതമാനത്തിലും എൽഡിഎഫ് മുന്നിട്ട് നിൽക്കുന്നു എന്ന സർവേ പ്രവചനം യുഡിഎഫിന് വലിയ മുന്നറിയിപ്പാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിൽ തകർന്നടിഞ്ഞ കോൺ​ഗ്രസിനും ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ച മുസ്ലീംലീ​ഗിനും ഇതു ആശങ്ക സൃഷ്ടിക്കും. മലപ്പുറം ജില്ലയിൽ മുൻപില്ലാത്ത വിധം ശക്തമായ മത്സരമാണ് നടക്കുന്നതെന്ന എൽഡിഎഫിൻ്റെ അവകാശവാദവും യുഡിഎഫിൻ്റെ ആശങ്കയേറ്റുന്നു. ഇരിക്കൂര്‍ അടക്കമുള്ള യുഡിഎഫ് സീറ്റുകളിൽ എൽഡിഎഫ് കടന്നു കയറാനുള്ള സാധ്യതയും സര്‍വേ തുറന്നിടുന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ തെക്കൻ മേഖലയിലും ഇടതുമുന്നണിയുടെ മുന്നേറ്റമാണ് ഏഷ്യാനെറ്റ് ന്യൂസ് സീ ഫോർ സർവേ പ്രവചിക്കുന്നത്. 42 ശതമാനം വോട്ടുവിഹിതം നേടി എൽഡിഎഫ് 26 മുതൽ 26 വരെ സീറ്റുകൾ തെക്കൻ മേഖലയിൽ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.

യുഡിഎഫിന് 12 മുതൽ 15 വരെ സീറ്റുകളാണ് സർവേ പ്രവചിക്കുന്നത്. 35 ശതമാനം വോട്ടുവിഹിതവും യുഡിഎഫിന് ലഭിക്കുമെന്ന് സർവേ പ്രവചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തേയും വടക്കൻ കേരളത്തേയും അപേക്ഷിച്ച് എൻഡിഎ മികച്ച വോട്ടുവിഹിതം നേടുക തെക്കൻ കേരളത്തിലാവും എന്നാണ് സർവേ പ്രവചിക്കുന്നത്. 20 ശതമാനം വോട്ടുവിഹിതം നേടുന്ന എൻഡിഎയ്ക്ക് ഒന്ന് മുതൽ രണ്ട് വരെ സീറ്റുകൾ വരെ ലഭിക്കാനാണ് സർവേ പ്രവചിക്കുന്നത്. തിരുവനന്തപുരം (14 സീറ്റുകൾ), കൊല്ലം (11 സീറ്റുകൾ), പത്തനംതിട്ട (5 സീറ്റുകൾ), ആലപ്പുഴ (9 സീറ്റുകൾ) എന്നിവയാണ് തെക്കൻ മേഖലയിൽ ഉൾപ്പെടുന്നത്.

നിയമസഭാ തെരഞ്ഞെടുപ്പിൽ നാല് ജില്ലകൾ ഉൾപ്പെട്ട മധ്യകേരളത്തിൽ യുഡിഎഫിനാണ് സർവേ മേൽക്കൈ പ്രവചിക്കുന്നത്. മധ്യകേരളത്തിൽ ആകെ 41 മണ്ഡലങ്ങളുള്ളതിൽ 21 മുതൽ 24 വരെ യുഡിഎഫ് വിജയിക്കും. എൽഡിഎഫ് 17 മുതൽ 20 സീറ്റ് വരെയാവും പരമാവധി വിജയിക്കുക. എൻഡിഎ പരമാവധി ഒരു സീറ്റിൽ മാത്രമേ വിജയിക്കൂവെന്നും സർവേ പ്രവചിക്കുന്നു.

കോട്ടയം ജില്ലയിലെ ഒൻപതും ഇടുക്കിയിലെ അഞ്ചും എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളും തൃശ്ശൂരിലെ 13 മണ്ഡലങ്ങളും ഉൾപ്പെട്ടതാണ് മധ്യകേരളത്തിലെ സീറ്റുകൾ. ഇവിടെ 39 ശതമാനം ജനപിന്തുണയാണ് എൽഡിഎഫിന് സർവേ പ്രവചിക്കുന്നത്. യുഡിഎഫ് 40 ശതമാനം ജനപിന്തുണ നേടി മുന്നിലെത്തും. എൻഡിഎയ്ക്ക് 18 ശതമാനം ജനപിന്തുണ ലഭിക്കുമെന്നും സർവേ പ്രവചിക്കുന്നു.

മുഖ്യമന്ത്രിസ്ഥാനത്തേക്ക് സര്‍വേയിൽ പങ്കെടുത്ത 41 ശതമാനം പേരും പിണറായി വിജയനെ പിന്തുണയ്ക്കുന്നു. ഉമ്മൻ ചാണ്ടിയെ 27 ശതമാനം പേരും രമേശ് ചെന്നിത്തലയെ ഏഴ് ശതമാനം പേരും പിന്തുണച്ചു. കെകെ ശൈലജ ടീച്ചറെ 11 ശതമാനം പേരും കെ.സുരേന്ദ്രനെ ആറ് ശതമാനം പേരും പിന്താങ്ങുന്നു.

ക്രിസ്ത്യൻ സഭകൾക്ക് മുസ്ലീം ലീഗിനോടുള്ള അകൽച്ച മറികടന്ന് ക്രിസ്ത്യൻ വോട്ടർമാർ യുഡിഎഫിന് വോട്ട് ചെയ്യുമോയെന്നതായിരുന്നു മധ്യകേരളവുമായി ബന്ധപ്പെട്ട ഒരു പ്രധാന ചോദ്യം. 48 ശതമാനം പേരും യുഡിഎഫിന് വോട്ട് ചെയ്യും എന്നാണ് അഭിപ്രായപ്പെട്ടത്. 31 ശതമാനം പേർ ഇല്ലെന്നും 21 ശതമാനം പേർ അറിയില്ലെന്നും പ്രതികരിച്ചു.

ഇതേ ചോദ്യത്തോട് ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളവരുടെ അഭിപ്രായവും സർവേയിലൂടെ തേടിയിരുന്നു. 45 ശതമാനം പേർ വോട്ട് ചെയ്യുമെന്ന നിലപാടെടുത്തപ്പോൾ 40 ശതമാനം പേർ ചെയ്യില്ലെന്നും 15 ശതമാനം പേർ അറിയില്ലെന്നും പറഞ്ഞു. യാക്കോബായ സഭാ നേതൃത്വത്തെപ്പോലെ ചിലർ പിന്തുണക്കുമെന്ന് നൽകുന്ന സൂചനകൾ ബിജെപിക്ക് ഗുണമോയെന്ന ചോദ്യത്തിന് ഗുണം ചെയ്യുമെന്നായിരുന്നു 48 ശതമാനം പേരുടെ മറുപടി. 35 ശതമാനം പേർ ഗുണം ചെയ്യില്ലെന്ന നിലപാടുകാരാണ്. 17 ശതമാനം പേർക്ക് ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ കഴിഞ്ഞില്ല.

സർവേയിൽ പങ്കെടുത്ത 43 ശതമാനം പേർ എൽഡിഎഫാണ് ഏറ്റവും നന്നായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതെന്ന് അഭിപ്രായപ്പെട്ടു. 25 ശതമാനം പേർ യുഡിഎഫാണെന്നും 21 ശതമാനം എൻഡിഎ ആണെന്നും പറഞ്ഞു. ഇടതുമുന്നണിയിലെ ഏറ്റവും സ്വാധീനമുള്ള പാർട്ടിയായി ജോസ് കെ മാണിയുടെ കേരള കോൺഗ്രസ് മാറുന്നത്, മുന്നണിക്ക് നല്ലതാണോയെന്ന ചോദ്യത്തോട് ആണെന്ന് പ്രതികരിച്ചവർ 47 ശതമാനമാണ്. 43 ശതമാനം എതിരഭിപ്രായം രേഖപ്പെടുത്തി. 10 ശതമാനം പേർക്ക് ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടായിരുന്നില്ല.

കേരളത്തെ ഇനി ഏത് മുന്നണി ഭരിക്കണമെന്ന ചോദ്യത്തിന് കൂടുതൽ പേരും എൽഡിഎഫിനെയാണ് പിന്തുണച്ചത്. ഇതിൽ ആൺ-പെൺ തിരിച്ചുള്ള വോട്ടിംഗ് താൽപ്പര്യം പരിശോധിക്കുകയാണെങ്കിൽ പുരുഷൻമാരിൽ 41 ശതമാനം പേർ എൽഡിഎഫിനെയും 36 ശതമാനം പേർ യുഡിഎഫിനെയും 19 ശതമാനം പേർ എൻഡിഎയെയും പിന്തുണച്ചു. വനിതകളിൽ 43 ശതമാനത്തിന്റെയും പിന്തുണ എൽഡിഎഫ് നേടി. 39 ശതമാനം യുഡിഎഫിനെയും 16 ശതമാനം എൻഡിഎയെയും പിന്തുണച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി; സെന്തിൽ ബാലാജി വീണ്ടും മന്ത്രി, അം​ഗീകരിച്ച് ഗവർണർ

ചെന്നൈ: സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയായി തെരഞ്ഞെടുത്തു. 46-ാം വയസ്സിലാണ് ഉദയനിധി ഉപമുഖ്യമന്ത്രിയാകുന്നത്. നേരത്തെ, ഉദയനിധി ഉപമുഖ്യമന്ത്രിയാവുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അത്തരത്തിലുള്ള പ്രചാരണങ്ങളെല്ലാം സ്റ്റാലിൻ തള്ളിയിരുന്നു. ഉദനനിധി സ്റ്റാലിനൊപ്പം മന്ത്രിസഭയിലും മാറ്റങ്ങൾ...

തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്തു; യുവതി അറസ്റ്റിൽ

കൊച്ചി: തപാൽ വകുപ്പിൽ ജോലി തരപ്പെടുത്തി കൊടുക്കാമെന്നു പറഞ്ഞ് നാല് ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. എറണാകുളം മാലിപ്പുറം വലിയപറമ്പിൽ വീട്ടിൽ ഗീവറിന്റെ ഭാര്യ മേരി ദീന ആണ് പിടിയിലായത്. തപാൽ...

അമ്മയെ ബ്രൂട്ടല്ലി ടോര്‍ച്ചര്‍ ചെയ്ത അച്ഛന്റെ മകള്‍; കണ്ണീര്‍ പ്രകടനങ്ങള്‍ക്ക് അപ്പുറത്തെ 'നല്ല അച്ഛന്റെ' മുഖം

കൊച്ചി:ബാലയ്‌ക്കെതിരായ മകളുടെ വീഡിയോയെ വിമര്‍ശിച്ചയാള്‍ക്ക് മറുപടിയുമായി അഭിരാമി സുരേഷ്. കഴിഞ്ഞ ദിവസമാണ് ബാലയ്‌ക്കെതിരെ മകള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. അച്ഛന്‍ തന്നേയും അമ്മയേയും ഉപദ്രവിച്ചതിനെക്കുറിച്ച് മകള്‍ വീഡിയോയില്‍ സംസാരിക്കുന്നുണ്ട്. പിന്നാലെ അമൃതയും ബാലയ്‌ക്കെതിരെ...

റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി; ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു

തൃശൂർ∙ ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാർ അപകടത്തിൽപ്പെട്ടു. തൃശൂർ-കുന്നംകുളം റോഡിൽ മുണ്ടൂരിലെ കുഴിയിൽ വീണാണു കാർ അപകടത്തിൽപ്പെട്ടത്. കോഴിക്കോട്ടേയ്ക്കുള്ള യാത്രയ്ക്കിടെയായിരുന്നു അപകടം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടി. തലനാരിഴയ്ക്കാണ് ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ അപകടത്തിൽ...

നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തു; ഡിജിപിക്ക് പരാതി നൽകി ബാലചന്ദ്രമേനോൻ

കൊച്ചി: ആലുവ സ്വദേശിയായ നടിയും അഭിഭാഷകനും ബ്ലാക്മെയിൽ ചെയ്തെന്ന പരാതിയുമായി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ. നടിക്കെതിരെയും ഇവരുടെ അഭിഭാഷകനെതിരെയും സംസ്ഥാന പൊലീസ് മേധാവിക്കാണ് ബാലചന്ദ്രമേനോൻ പരാതി നൽകിയിരിക്കുന്നത്. അഭിഭാഷകൻ ബ്ലാക്മെയിൽ ചെയ്തെന്നാണ് പരാതി. മൂന്ന്...

Popular this week