കുട്ടനാട് സീറ്റ്; ജോസ് കെ മാണിയെ തള്ളി യു.ഡി.എഫ്
തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്താന്‍ പകരം സീറ്റ് നല്‍കണമെന്ന ജോസ് കെ മാണിയുടെ നിലപാട് യുഡിഎഫ് നേതൃത്വം തള്ളി. കുട്ടനാട്ടില്‍ വിജയിക്കാന്‍ യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തിന് എതിര് നില്‍ക്കരുതെന്നും യുഡിഎഫ് നേതൃത്വം ജോസ് കെ മാണിയെ അറിയിച്ചു.
അതേസമയം, സീറ്റുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടി തിരിച്ചെത്തിയ ശേഷം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തുമെന്ന് പിജെ ജോസ്ഫ് പ്രതികരിച്ചു. യുഡിഎഫ് നേതൃത്വത്തില്‍ ഉണ്ടായ ധാരണ ജോസ് കെ മാണിയെ അറിയിച്ചത് പികെ കുഞ്ഞാലിക്കുട്ടിയും ബെന്നി ഹന്നാനും ചേര്‍ന്നാണ്.
ഡല്‍ഹിയില്‍ ഇന്നലെ രാത്രി നടന്ന കൂടിക്കാഴ്ചയില്‍ കുട്ടനാട് സീറ്റ് പിടിച്ചെടുക്കുകയല്ല ലക്ഷ്യമെന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കി. കുട്ടനാട് സീറ്റ് കേരള കോണ്‍ഗ്രസിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ അനുവദിക്കാന്‍ സാധിക്കില്ല. കുട്ടനാട് സീറ്റിന് പകരം സീറ്റ് നല്‍കണം എന്ന വാദം ജോസ് കെ മാണി മുന്നോട്ട് വച്ചു.
എന്നാല്‍, അങ്ങനെ ഒരു ഉറപ്പ് ഇപ്പോള്‍ നല്‍കാന്‍ സാധിക്കില്ലെന്ന് ബെന്നി ബഹന്നാന്‍ വ്യതമാക്കി. കുട്ടനാട് സീറ്റ് സംബന്ധിച്ച് കേരളത്തില്‍ പിജെ ജോസഫ് നടത്തിയ പ്രസ്താവനയും സീറ്റ് വിട്ട് നല്‍കും എന്ന് പരോക്ഷമായി സമ്മതിക്കുന്നതാണ്.
കുട്ടനാട് സീറ്റിന്റെ കാര്യത്തില്‍ യുഡിഎഫ് നേത്യത്വം നാളെ തിരുവനന്തപുരത്ത് ചേരുന്ന യോഗത്തില്‍ അന്തിമ തീരുമാനം കൈകൊള്ളും. പൊതുസമ്മതനായ ഒരാളെ കുട്ടനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കും എന്നാണ് സൂചന. ഇതു സംബന്ധിച്ചും യുഡിഎഫ് നേതൃത്വത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.