Home-bannerKeralaNewsRECENT POSTS
നാളെ യു.ഡി.എഫ് ഹര്‍ത്താല്‍
തൃശൂര്‍: ചാവക്കാട്ടെ പോലീസ് ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് ഗുരുവായൂര്‍ നിയമസഭാ മണ്ഡലപരിധിയില്‍ യുഡിഎഫ് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. നാളെ രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല സീസണ്‍ പ്രമാണിച്ച് അയ്യപ്പഭക്തരേയും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തെയും ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
നൗഷാദ് കൊല്ലപ്പെട്ട കേസില്‍ മുഴുവന്‍ പ്രതികളെയും പിടികൂടാത്തതിന് എതിരെയായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. പ്രതിഷേധത്തില്‍ അക്രമാസക്തരായ പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. തുടര്‍ന്നാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News