‘കാപ്പന്‍ ചതിച്ചാശാനെ’ മാണി സി കാപ്പന്‍ തോല്‍ക്കുമെന്ന് ബെറ്റ് വെച്ച യു.ഡി.എഫ് പ്രവര്‍ത്തകന്‍ തല മുട്ടയടിച്ച് കണ്ടം വഴി ഓടി; വീഡിയോ വൈറല്‍
കോട്ടയം: എല്ലാക്കാലത്തും യു.ഡി.എഫിനൊപ്പം നിന്ന മണ്ഡലമാണ് പാലാ. അതുകൊണ്ടുതന്നെ ഇത്തവണയും യു.ഡി.എഫ് മണ്ഡലം നിലനിര്‍ത്തുമെന്ന പ്രതീക്ഷയിലായിരിന്നു പ്രവര്‍ത്തകരും നേതാക്കളും. എന്നാല്‍ പാലായില്‍ പുതു ചരിത്രം കുറിച്ച് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ 2943 വോട്ടുകള്‍ക്ക് വിജയിച്ചു. ആരു ജയിക്കും എന്നതിനെ ചൊല്ലി പ്രവര്‍ത്തകര്‍ തമ്മില്‍ പല പന്തയങ്ങളും വെച്ചിരിന്നു. എന്നാല്‍ ജോസ് ടോമിന്റെ അപ്രതീക്ഷിത തോല്‍വിയുടെ പേരില്‍ മൊട്ടയടിക്കേണ്ടി വന്നിരിക്കുകയാണ് പാലായിലെ ഒരു യു.ഡി.എഫ് പ്രവര്‍ത്തകന്.
തെരഞ്ഞടുപ്പില്‍ മാണി സി കാപ്പന്‍ തോല്‍ക്കുമെന്നും ജോസ് ടോം ജയിക്കുമെന്നുമായിരുന്നു യുഡിഎഫുകാരന്റെ ബെറ്റ്. പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോറ്റാല്‍ കവലയില്‍ വെച്ച് പരസ്യമായി മൊട്ടയടിക്കുമെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. മാണി സി കാപ്പന്‍ തോറ്റാല്‍ മൊട്ടയടിക്കുമെന്ന് എല്‍ഡിഎഫ് പ്രവര്‍ത്തകന്‍ ബിനോയ് പറഞ്ഞു. ഇരു വിഭാഗത്തിന്റെയും വെല്ലുവിളിക്ക് സാക്ഷികളുമുണ്ടായിരുന്നു. എന്നാല്‍ ഫലം വന്നതിന് പിന്നാലെ യുഡിഎഫ് പ്രവര്‍ത്തകന്‍ പരസ്യമായി മൊട്ടയടിക്കുന്നതിന് പകരം ബാര്‍ബര്‍ ഷാപ്പിലെത്തി മൊട്ടയടിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായിരിക്കൊണ്ടിരിക്കുകയാണ്.
2943 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ അട്ടിമറിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി.കാപ്പന്‍ വിജയിച്ചത്. 54137 വോട്ടുകള്‍ മാണി സി കാപ്പന്‍ നേടിയപ്പോള്‍ 51194 വോട്ടുകളെ ജോസ് ടോമിന് നേടാനായുള്ളൂ. ബിജെപി സ്ഥാനാര്‍ഥി എന്‍.ഹരിക്ക് 18044 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.