Home-bannerKeralaNewsPolitics
ആലപ്പുഴയിലെ തോല്‍വിയെ കുറിച്ച് അന്വേഷണം നടത്തും; ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അന്വേഷിക്കാന്‍ കോണ്‍ഗ്രസ്
തിരുവനന്തപുരം: ആലപ്പുഴയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ പരാജയത്തെ കുറിച്ച് കെ.വി തോമസ് അധ്യക്ഷനായ സമിതി അന്വേഷിക്കുമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും കെ.പി.സി.സി ജനറല്‍ സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണനും ആണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
രണ്ടാഴ്ചക്കുള്ളില്‍ അന്വേഷണം നടത്തി കെ.പി.സി.സിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കാണാണ് സമിതിയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് എ.കെ ആന്റണിക്കെതിരായ സൈബര്‍ ആക്രമണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തിരുവനന്തപുരം നിയുക്ത എം.പി ശശി തരൂരാകും അന്വേഷണം നടത്തുക.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News