KeralaNewsRECENT POSTS
കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരിയടക്കം മൂന്ന് പേര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു
കണ്ണൂര്‍: കണ്ണൂരില്‍ മാവോയിസ്റ്റ് നേതാവ് സുന്ദരി അടക്കം മൂന്ന് പേര്‍ക്കെതിരെ യുഎപിഎ ചുമത്തി കേസെടുത്തു. കഴിഞ്ഞ മാസം സുന്ദരിയുടെ നേതൃത്വത്തിലുള്ള സംഘം കണ്ണൂര്‍, വയനാട് അതിര്‍ത്തിയിലുള്ള ചെക്ക്യേരി കോളനിയില്‍ എത്തിയിരുന്നതായാണ് പോലീസ് പറയുന്നത്. പ്രവര്‍ത്തനങ്ങളുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട സംഘം, വിവരം പോലീസിനെ അറിയിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയതായും വിവരമുണ്ട്. കോളനിയില്‍ നിന്ന് മടങ്ങും മുമ്പ് സംഘം മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം മുഴക്കിയതായും പോലീസിന് വിവരം ലഭിച്ചു. കോളനിവാസികളാണ് സംഭവം പോലീസിനെ അറിയിച്ചത്. തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. ഇരിട്ടി ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News