ദുബായ്: ഇന്ത്യൻ പൗരന്മാർക്ക് വൈകാതെ തന്നെ സന്ദർശക വിസയിൽ യു.എ.ഇയിലേക്ക് നേരിട്ടെത്താൻ അവസരമുണ്ടാകുമെന്ന് സൂചന. ദുബായ് ഇന്ത്യൻ കോൺസുലേറ്റാണ് ഇത് സംബന്ധിച്ച സൂചന നൽകുന്നത്. ഈ മാസം അവസാനത്തോടെ യാത്രാ നിയന്ത്രണങ്ങളിൽ വലിയ ഇളവുണ്ടാകാനാണ് സാധ്യത.
അതേസമയം നിലവിൽ ഇന്ത്യയിൽ നിന്നുള്ളവർക്ക് മറ്റു രാജ്യങ്ങളിൽ നിന്ന് സന്ദർശക വിസയിൽ ദുബായിലേക്ക് വരാൻ സാധിക്കും. 14 ദിവസം മറ്റൊരു രാജ്യത്ത് താമസിച്ചവർക്കാണ് ദുബായിലേക്ക് പ്രവേശനാനുമതി നൽകുക. യാത്രയ്ക്ക് മുമ്പ് ജി.ഡി.ആർ.എഫ്.എ അനുമതി നേടിയിരിക്കണം. പുറപ്പെടുന്ന രാജ്യങ്ങൾക്കനുസരിച്ച് പി.സി.ആർ. പരിശോധനാ സമയത്തിൽ മാറ്റമുണ്ടാകും. 48 മണിക്കൂറിനുള്ളിൽ എടുത്ത പി.സി.ആർ. പരിശോധനാ ഫലം ഉണ്ടായിരിക്കണം. യാത്രയ്ക്ക് 6 മണിക്കൂറിനുള്ളിൽ എടുത്ത റാപ്പിഡ് പി.സി.ആർ ടെസ്റ്റും നിർബന്ധമാണ്
ഇന്ത്യയിൽ നിന്ന് കൊവിഷീൽഡ് അടക്കം യു.എ.ഇ. അംഗീകരിച്ച വാക്സിനുകൾ എടുത്ത താമസവിസക്കാർക്ക് യു.എ.ഇയിലേക്ക് മടങ്ങാൻ നേരത്തെ തന്നെ അവസരം നൽകിയിരുന്നു. ഇൻഡിഗോ ഗോഎയർ അടക്കമുള്ള വിമാനകമ്പനികൾ ഇത്തരം വാക്സിനെടുത്തവരെ യുഎഇയിലെത്തിച്ചു തുടങ്ങി.