ആലപ്പുഴ: രാഷ്ട്രീയം മാത്രമല്ല തനിക്ക് സംഗീതവും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് കായംകുളം എം.എല്‍.എ അഡ്വ. യു പ്രതിഭ. മിന്നലെ എന്ന തമിഴ് ചിത്രത്തിലെ ഹാരിസ് ജയരാജ് ഈണമിട്ട വസീഗരാ എന്‍ നെഞ്ചിനിക്കെ എന്ന ഗാനമാണ് എംഎല്‍എ പാടിയിരിക്കുന്നത്. ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് എംഎല്‍എ പാട്ടു പാടുന്ന വീഡിയോ പങ്കുവെച്ചത്.
വസ്ത്രധാരണത്തില്‍ മറ്റ് ജനപ്രതിനിധികളില്‍ നിന്ന് വ്യത്യസ്തമായി തന്റേതായ സ്‌റ്റൈല്‍ സൂക്ഷിക്കുന്ന ആളാണ് അഡ്വ. യു പ്രതിഭ. അതേസമയം തനിക്ക് പാട്ടും വഴങ്ങുമെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ് എംഎല്‍എ. എം.എല്‍.എയുടെ ഗാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു.
കായംകുളം നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിലെ യുവ വനിതാ നേതാവ് അരിതാ ബാബുവിനെ വീഴ്ത്തിയാണ് യു പ്രതിഭ തുടര്‍ച്ചയായി രണ്ടാം തവണയും വിജയിച്ച് നിയമ സഭയിലെത്തിയത്. കായംകുളത്തെ ജനങ്ങളുടെ സ്നേഹമാണ് താന്‍ രണ്ടാം തവണയും രുചിച്ചറിഞ്ഞതെന്ന് തെരഞ്ഞടുപ്പ് ഫലം വന്നതിനു ശേഷം യു എ പ്രതിഭ പറഞ്ഞിരുന്നു.