ആലപ്പുഴ: ഡി.വൈ.എഫ്.ഐയുമായുള്ള തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനിടെ മാധ്യമങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശവുമായി കായംകുളം എംഎല്‍എ യു പ്രതിഭ. താനും ഡിവൈഎഫ്ഐയും തമ്മില്‍ തര്‍ക്കമാണ് എന്ന് പറയാന്‍ ലജ്ജയില്ലേ എന്ന് യു പ്രതിഭ ഫേസ്ബുക്ക് വീഡിയോയിലൂടെ ചോദിച്ചു.
<p>’ചിലര്‍ വ്യക്തിപരമായി എന്തെങ്കിലും പറഞ്ഞാല്‍ അത് യുവജന സംഘടനയുടെ മുഴുവന്‍ അഭിപ്രായം ആണെന്ന് പറയാന്‍ നാണമില്ലേ. ദയവ് ചെയ്ത് മാധ്യമങ്ങള്‍ ഇത്തരത്തിലുളള വാര്‍ത്തകള്‍ നല്‍കരുത്. നിങ്ങള്‍ക്ക് വേറെ വാര്‍ത്തയൊന്നുമില്ലേ. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധം തീര്‍ക്കേണ്ട സമയത്ത് മോശപ്പെട്ട കാര്യങ്ങള്‍ക്ക് വേണ്ടി ഒന്നോ രണ്ടോ പേര്‍ എന്തെങ്കിലും പറഞ്ഞാല്‍, അതിന് പ്രാധാന്യം നല്‍കുന്നത് മോശമാണ്’- പ്രതിഭ ഫെയ്സ്ബുക്ക് ലൈവില്‍ പറഞ്ഞു.</p>
<p>തെരുവില്‍ ശരീരം വിറ്റ് ജീവിക്കുന്ന പാവപ്പെട്ട സ്ത്രീകള്‍ക്ക് ഇതിനേക്കാള്‍ അന്തസ്സുണ്ട്. അവരുടെ കാല്‍ കഴുകി വെളളം കുടിക്കാന്‍ എംഎല്‍എ പരിഹാസരൂപേണ പറഞ്ഞു. ഇതിലും ഭേദം ശരീരം വിറ്റ് ജീവിക്കുന്നതാണ്. ആണായാലും പെണ്ണായാലും എന്നത് അടക്കമുളള വിവാദ പരാമര്‍ശങ്ങളാണ് യു പ്രതിഭ നടത്തിയത്. ‘മാധ്യമങ്ങളുടെ പരിലാളനയില്‍ വളര്‍ന്നു വന്ന ആളെല്ല ഞാന്‍. പ്രസ്ഥാനമാണ് എന്നെ കൈപിടിച്ച് ഉയര്‍ത്തിയത്. മറ്റു എംഎല്‍എമാരെ മാതൃകയാക്കാന്‍ പറയുന്നു. എനിക്ക് എന്റെ മാതൃകയാണ് പിന്തുടരാനുളളത്’- എംഎല്‍എ പറഞ്ഞു.</p>
<p>കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ വീട്ടില്‍ അടച്ചിരിക്കുകയാണ് യു പ്രതിഭ എംഎല്‍എ എന്നായിരുന്നു പ്രദേശത്തെ ഡിവൈഎഫ്ഐ നേതാക്കളുടെ വിമര്‍ശനം. കോവിഡിനേക്കാള്‍ വലിയ വൈറസുകളുണ്ടെന്ന് ആ വിമര്‍ശനത്തോട് യു പ്രതിഭ ആഞ്ഞടിക്കുകയും ചെയ്തിരുന്നു.</p>