മണിക്കൂറുകള്‍ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും തിരുച്ചിറപ്പള്ളിയില്‍ കുഴല്‍കിണറില്‍ വീണ് രണ്ടര വയസ്സുകാരനെ രക്ഷിക്കാന്‍ സാധിച്ചിരുന്നില്ല. രാജ്യം മുഴുവന്‍ പ്രാര്‍ത്ഥനയോടെ രക്ഷാപ്രവര്‍ത്തനത്തിനായി കാത്തിരുന്നെങ്കിലും രണ്ടര വയസുകാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങുകയായിരിന്നു. ഇതിനിടെ മനുഷ്യ മനസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന മറ്റൊരു മരണ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. മാതാപിതാക്കള്‍ രണ്ടര വയസുകാരനായി പ്രാര്‍ത്ഥനയോടെ ടിവിക്ക് മുന്നിലിരിക്കുമ്പോള്‍ രണ്ട് വയസ്സുകാരിയായ മകള്‍ ബക്കറ്റില്‍ വീണ് മരണപ്പെടുകയായിരുന്നു.
തൂത്തുക്കുടിയിലെ ത്രസ്പുരത്ത് തിങ്കളാഴ്ച രാത്രിയാണ് സംഭവം. സുജിത്തിനെ രക്ഷിക്കാനുള്ള ദൗത്യം മാതാപിതാകള്‍ ടിവിയില്‍ കണ്ടുകൊണ്ടിരിക്കെ മകള്‍ രേവതി കുളിമുറിയിലെ വെള്ളത്തില്‍ വീണ് മരണപ്പെടുകയായിരുന്നു. കുഞ്ഞ് അടുത്തില്ലെന്ന് മനസ്സിലാക്കി തിരഞ്ഞെത്തിയ മാതാപിതാക്കള്‍ കണ്ടത് അനക്കമില്ലാതെ കിടക്കുന്ന മകള്‍ രേവതിയെയാണ്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് സുജിത്ത് കുഴല്‍ക്കിണറില്‍ വീണത്. നാല് ദിവസം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലമാക്കി കുട്ടി മരണപ്പെടുകയായിരുന്നു. പുലര്‍ച്ചെ 4.45 ഓടെയാണ് മൃതദേഹം പുറത്തേക്കെടുത്തത്. രാജ്യത്തിന്റെ മുഴുവന്‍ പ്രാര്‍ത്ഥനകള്‍ വിഫലമാക്കിക്കൊണ്ടാണ് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ തിങ്കളാഴ്ച കുട്ടി മരിച്ചതായി കണ്ടെത്തിയത്. രാത്രി പത്ത് മണിയോടെ കുഴര്‍ കിണറില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയുടെ അന്തിമഫലം പുറത്ത് വന്നതോട് കൂടിയാണ് സുജിത് വില്‍സന്റെ മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമമാരംഭിച്ചത് എന്ന് റവന്യൂ സെക്രട്ടറി പറഞ്ഞു.