33.4 C
Kottayam
Sunday, May 5, 2024

വയനാട്ടിൽ രണ്ട് പോലീസുകാർക്ക് കാെവിഡ്

Must read

മലപ്പുറം: വയനാട് ജോലി ചെയ്യുന്ന രണ്ട് പോലിസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. മാനന്തവാടിയില്‍ സിവില്‍ പൊലിസ് ഓഫിസറായ പെരുവെള്ളൂര്‍ സ്വദേശി 31 കാരനാണ് ഒരാൾ. ചെന്നൈയില്‍ നിന്നെത്തിയ ട്രക്ക് ഡ്രൈവറുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് പെരുവെള്ളൂര്‍ സ്വദേശിയുള്‍പ്പെടെ രോഗബാധയുണ്ടായിരിക്കുന്നത്. ഇയാള്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ഐസൊലേഷനിലാണെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.

മാനന്തവാടിയിൽ ലോക്ക് ഡൗൺ ലംഘിച്ച് ഒരു ഇരുചക്ര വാഹനത്തിൽ മൂന്ന് പേർ കയറി അമിതവേഗതയിൽ ചുറ്റികറങ്ങുകയും, പോലീസ് കൈകാണിച്ചിട്ട് നിർത്താതെ പോകുകയും, തുടർന്ന് പോലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടു വന്ന് കേസ് എടുത്ത് വിടുകയും ചെയ്തിരുന്നു. അടുത്ത ദിവസം തന്നെ ഇതിൽ ഒരാൾ കോവിഡ് പോസിറ്റീവ് ആയിരുന്നു. തുടർന്ന് അയാളുമായി ബന്ധപ്പെട്ട മാനന്തവാടിയിലെ പോലീസ് ഉദ്യോഗസ്ഥന്മാർക്കിടയിൽ നടത്തിയ കോവിഡ് പരിശോധനയിലാണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 പോസിറ്റീവ് ആയത്.

പെരുവെള്ളൂര്‍ സ്വദേശിയുടെ സാമ്പിളെടുത്ത് ചികിത്സ നടത്തുന്നത് വയനാട് ജില്ലയിലായതിനാല്‍ നിലവില്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഇയാള്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.ഇതോടെ മലപ്പുറം ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 28 ആയി.ആറ് പേരാണ് ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഒരാള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും ഒരാള്‍ കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്.

ജില്ലയില്‍ ഇതുവരെ 21 പേര്‍ക്ക് രോഗം ഭേദമായി. ഇതില്‍ കീഴാറ്റൂര്‍ പൂന്താനം സ്വദേശി തുടര്‍ ചികിത്സയിലിരിക്കെ മരിച്ചു. 20 പേര്‍ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികള്‍ കോഴിക്കോട്, കളമശ്ശേരി മെഡിക്കല്‍ കോളജ് ആശുപത്രികളിലും ചെന്നൈയില്‍ നിന്നെത്തിയ 44 കാരന്‍ പാലക്കാടും ചികിത്സയിലായതിനാല്‍ ഇവര്‍ മലപ്പുറം ജില്ലയിലെ കൊവിഡ് ബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week