CrimeNationalNews

യു.പിയില്‍ ലോക്ക് ഡൗണില്‍ രണ്ട് സന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി

ബുലന്ദ്ഷഹര്‍: ലോക്ക് ഡൗണില്‍ ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ അക്രമി രണ്ട് സന്ന്യാസിമാരെ വെട്ടിക്കൊലപ്പെടുത്തി. 55, 35 വയസ് പ്രായമുള്ള സന്ന്യാസിമാരാണ് ക്ഷേത്രത്തിലെ താത്ക്കാലിക താമസസ്ഥലത്ത് വച്ച് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജു എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.

പ്രതി മോഷണം നടത്തിയെന്ന് മുന്‍പ് സന്ന്യാസിമാര്‍ ആരോപിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് ലഹരി ഉപയോഗിച്ചതിന് ശേഷം ഇയാള്‍ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു.

പ്രതിക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടു. സംഭവത്തില്‍ വര്‍ഗീയപരമായി യാതൊന്നുമില്ലെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button