തൃശൂര്‍: പാലിയേക്കര ടോള്‍പ്ലാസയ്ക്ക് സമീപം മണ്ണുമാന്തി യന്ത്രത്തിലേക്ക് ബൈക്ക് ഇടിച്ച് കയറി രണ്ടു യുവാക്കള്‍ മരിച്ചു. കോഴിക്കോട് തിരുവമ്പാടി സ്വദേശികളായ അതുല്‍ സാബു (23), ശരത് സെബാസ്റ്റ്യന്‍ (23) എന്നിവരാണു മരിച്ചത്. ബുധനാഴ്ച പലര്‍ച്ചെ നാലരയോടെയായിരുന്നു അപകടം.
ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് മണ്ണുമാന്തി യന്ത്രത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. കളമശേരി ലിറ്റില്‍ ഫ്ളവര്‍ എന്‍ജിനിയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികളാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചതിനെ തുടര്‍ന്നു വീട്ടിലേക്കു പോകുന്നതിനിടെയാണ് അപകടമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News