മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ ചെങ്കല്‍ ക്വാറിയില്‍ മണ്ണിടിഞ്ഞ് രണ്ട് പേര് മരിച്ചു. അസം സ്വദേശികളായ സന്‍വര്‍ അലി, അബ്ദുള്‍ ഖാദര്‍ എന്നിവരാണ് മരിച്ചത്. ഇരുവരും സംഭവ സ്ഥലത്തു തന്നെ മരിച്ചു. അഞ്ച് പേരായിരുന്നു ക്വാറിയില്‍ ഉണ്ടായിരുന്നത്. മൂന്ന് പേര് പുറത്തു പോയതിനാല്‍ വന്‍ ദുരന്തം ഒഴിവാക്കി.
നേരത്തേ ക്വാറികളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്ന സമയത്ത് മുകള്‍ ഭാഗത്ത് മണ്ണ് കൂട്ടിയിട്ടിരുന്നു. ഈ മണ്ണും കല്ലും ഇടിഞ്ഞു വീണാണ് രണ്ട് പേര് മരിച്ചത്. മരിച്ചവരുടെ മൃതദേഹം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലാണുള്ളത്. അതേസമയം, ക്വാറി പ്രവര്‍ത്തിച്ചിരുന്നത് അനുമതിയില്ലാതെയായിരുന്നുവെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News