മലപ്പുറം: എടവണ്ണയില്‍ രണ്ടു കുട്ടികളെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാണ്ടിയാട് കളരിക്കല്‍ കണ്ണച്ചംതൊടി ജിജേഷിന്റെ മകള്‍ ആരാധ്യ (അഞ്ച്), മാങ്കുന്നന്‍ നാരായണന്റെ മകള്‍ ഭാഗ്യശ്രീ (ഏഴ്) എന്നിവരാണ് മരിച്ചത്.
കളിക്കുന്നതിനിടെ കാണാതായ കുട്ടികളെ വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സമീപത്തെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആരാധ്യ മഞ്ചേരി നുസ്റത്ത് സ്കൂള്‍ എല്‍കെജി വിദ്യാര്‍ഥിനിയും ഭാഗ്യശ്രീ മഞ്ചേരി ബ്ലോസം സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News