CrimeKeralaNewsRECENT POSTS
ഏറ്റുമാനൂര്‍ പോലീന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ സംഭവം; രണ്ടു പേര്‍ കൂടി പിടിയില്‍
ഏറ്റുമാനൂര്‍: പട്രോളിംഗ് നടത്തുന്നതിനിടെ ഏറ്റുമാനൂര്‍ പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ ഗുണ്ടാ സംഘത്തിലെ രണ്ടു പേര്‍ കൂടി പിടിയില്‍. അതിരമ്പുഴ പടിഞ്ഞാറ്റും ഭാഗം ഓണംതുരത്ത് കവല മേടയില്‍ പാസ്‌കലിന്റെ മകന്‍ അലക്‌സ് (19), അതിരമ്പുഴ കുറ്റിയേക്കവല കറുകച്ചേരില്‍ കൃഷ്ണന്‍കുട്ടിയുടെ മകന്‍ അനന്ദകൃഷ്ണന്‍(18) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ 21ന് പുലര്‍ച്ചെ ഒരു മണിയോടെ കോട്ടമുറിയ്ക്ക് സമീപമായിരിന്നു സംഭവം.
രാത്രി ഒരു മണിയോടെ കോട്ടമുറി ഭാഗത്ത് പട്രോളിംഗ് നടത്തുന്ന സമയത്ത് സംശയകരമായ രീതിയില്‍ കണ്ടത് ചോദ്യം ചെയ്തതോടെ സംഘം പോലീസിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞത്. ഭാഗ്യത്തിനാണ് പോലീസുകാര്‍ പരിക്കേല്‍ക്കാതെ രക്ഷപെട്ടത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News