പത്തുവയസുകാരിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് ക്രൂരമായി പീഡിപ്പിച്ചു; ഏറ്റുമാനൂരില്‍ നീണ്ടൂര്‍ സ്വദേശിയും പ്രായപൂര്‍ത്തിയാകാത്ത യുവാവും പിടിയില്‍
ഏറ്റുമാനൂര്‍: പത്തുവയസുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച കേസില്‍ നീണ്ടൂര്‍ സ്വദേശിയേയും പ്രായപൂര്‍ത്തിയാകാത്ത യുവാവിനെയും ഏറ്റുമാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. നീണ്ടൂര്‍ ത്രിവേണിയില്‍ ശ്യാംബാലിനെയും (34), പ്രായപൂര്‍ത്തിയാകാത്ത യുവാവുമാണ് പിടിയിലായത്. കോഴിക്കോട് വളയം പോലീസ് സ്റ്റേഷന്‍ പരിധിയിലെ സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടിയെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരിന്നു.
കോഴിക്കോട് വാണിമേല്‍ പുതുക്കുടി സ്വദേശി ശശി എന്ന സജീവന്‍ (45) കുട്ടിയുടെ ബന്ധു തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശി ബിനു (38) എന്നിവര്‍ കേസുമായി ബന്ധപ്പെട്ട് വളയത്ത് പിടിയിലായിരിന്നു. ഇവര്‍ ഇപ്പോള്‍ റിമാന്‍ഡിലാണ്. ഏറ്റുമാനൂരില്‍ അറസ്റ്റിലായ പ്രതികളെ കോട്ടയം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ഒന്ന് കോടതിയില്‍ ഹാജരാക്കി. പ്രായപൂര്‍ത്തിയാകാത്ത യുവാവിനെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കും.
സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടയിലാണ് പീഡനവിവരം പുറാത്തായത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് വളയം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയുമായിരിന്നു. ഏഴ് വയസില്‍ തുടങ്ങിയ പീഡനം, കോഴിക്കോടും ബന്ധുവീടുകളുള്ള കോട്ടയത്തും മാര്‍ത്താണ്ഡത്തും ആവര്‍ത്തിക്കപ്പെട്ടു. കോട്ടയത്ത് ബന്ധുവീടിനടുത്ത് വെച്ചും പീഡിപ്പിക്കപ്പെട്ടതായി കുട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് കേസ് ഏറ്റുമാനൂര്‍ പോലീസിന് കൈമാറിയത്.