ആനക്കൊമ്പ് കടത്ത് നാലു പേർ പിടിയിൽ
മലപ്പുറം:ലക്ഷങ്ങൾ വിലമതിക്കുന്ന ആന കൊമ്പുകളുമായി 4 പേർ പിടിയിൽ, ആന കൊമ്പുകൾ കടത്താൻ ഉപയോഗിച്ച കാറും പിടിച്ചെടുത്തു, സംഘത്തിലുണ്ടായിരുന്ന ഏതാനം പേർ മറ്റൊരു കാറിൽ രക്ഷപ്പെട്ടു, കരുവാരക്കുണ്ട് കുട്ടത്തി തൊട്ടി കളവൻ നിഥിൻഷാ (23) പത്തനംതിട്ട കലഞ്ഞൂർ ഷാജി ഭവനത്തിൽ ഷാനു (28) കൊല്ലം ശൂരനാട് ആനയടി ബ്രഹ്മാലയത്തിൽ സുമേഷ് (28), മലപ്പുറം പാലോളിപറമ്പ് ആനങ്ങാട് ചിനക്കാട്ടിൽ വീട്ടിൽ മുഹമ്മദ് സാഹിം (21) എന്നിവരെ നിലമ്പൂർ വനം വിജിലെൻസ് റെയ്ഞ്ച് ഓഫിസർ എം, രമേശ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യതത്.തിരുവനന്തപുരം വനം ഇൻറലിജൻസ് എ.സി.എഫ്.ഐ.എസ് സുരേഷ് ബാബു – കോഴിക്കോട് വനം വിജിലിന്സ് ഡി.എം.ഒ, പി.ധനേഷ് കുമാർ എന്നിവർക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണയിലെ ലെ മെൻ എന്ന റെഡിമെയ്ഡ് വസ്ത്രാലയത്തിൽ വെച്ച് ആനക്കൊമ്പുകൾ വിൽപ്പന നടത്താനുള്ള ശ്രമത്തിനിടയിലാണ് പ്രതികളെ ഷോപ്പ് വളഞ്ഞ് പിടിച്ചത്.വിൽപ്പനക്ക് ആന കൊമ്പുകളുമായി എത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് 4 ദിവസമായി തിരുവനന്തപുരം ഇൻറലിജൻസ് വിഭാഗവും വനം വിജിലെൻസ് വിഭാഗവും ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു, രണ്ട് ആന കൊമ്പുകൾക്കും കൂടി ‘10.470 കിലോഗ്രാം തൂക്കം ഉണ്ട് ഇതിൽ ഒന്നിന് 5.490 കിലോഗ്രാമും, രണ്ടാമത്തേതിന് 4.980 കിലോഗ്രാമുമാണ് തൂക്കം, ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പിടിച്ചെടുത്തത്.പ്രതികളിൽ മുഹമ്മദ് സാഹിം പെരിന്തൽമണ്ണയിലെ റെഡിമെയ്ഡ് ഷോപ്പ് ഉടമയാണ്, ഷാനും,സുമേഷും പ്രവാസികളാണ്, നിഥിൻ ഷാക്ക് കരുവാരക്കുണ്ടിലെ വനമേഖലയിൽ നിന്നുമാണ് ആന കൊമ്പുകൾ ലഭിച്ചതെന്ന് ഇയാൾ വനം വകുപ്പിന് മൊഴി നൽകി, പ്രവാസികളായ തങ്ങൾക്ക് കമ്മീഷൻ ലഭിക്കുമെന്ന് അറിയിച്ചതിനെ തുടർന്നാണ് ആന കൊമ്പുകൾ വാങ്ങുന്ന ആളുടെ നമ്പർ നൽകിയത്. ആന കൊമ്പുകൾ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ഇടനിലക്കാരായി പ്രവർത്തിച്ചതെന്ന് ഷാനും സുമേഷും മൊഴി നൽകി, നിഥിൻ ഷായെ അറിയാമെന്നും, എന്നാൽ കച്ചവടത്തിന് ആനകൊമ്പുകളുമായാണ് വരുന്നതെന്ന് അറിഞ്ഞില്ലെന്നും ഷോപ്പ് ഉടമയായ മുഹമ്മദ് സാഹിം പറഞ്ഞു, പ്രതികളെയും, ആന കൊമ്പുകളും, കാറും, അന്വേഷണ ഉദ്യോഗസ്ഥനായ കാളികാവ് റെയ്ഞ്ച് ഓഫിസർക്ക് കൈമാറുമെന്ന് വനം വിജിലൻസ് റെയ്ഞ്ച് ഓഫിസർ എം രമേശ് കുമാർ പറഞ്ഞു, രക്ഷപ്പെട്ട പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്, റെയ്ഞ്ച് ഓഫിസർക്ക് പുറമെ ‘സെക്ഷൻ ഫോറസ്റ്റ് ഓഫിസർ, ബി.രാജേഷ് ‘ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ സി.ബിജിൻ, എ.എൻ, രതീഷ്, എം, അനൂപ് കുമാർ, വി.എസ് അച്ചുതൻ എന്നിവരുമുണ്ടായിരുന്നു