തിരുവനന്തപുരം:വെങ്ങാനൂരിൽ പൊള്ളലേറ്റ് പന്ത്രണ്ട് വയസുകാരൻ മരിച്ച സംഭവത്തിൽ വഴിത്തിരിവ്. ഗെയിമിൽ തോറ്റതിലെ വിഷമം മൂലമാണ് തീകൊളുത്തിയതെന്ന് കുട്ടി ചികിത്സിച്ച ഡോക്ടർക്ക് മൊഴി നൽകിയതായി വിവരം. ഇന്നലെയാണ് വെങ്ങാനൂർ സ്വദേശി ശിവനാരായണനെ വീട്ടിനുള്ളിൽ തീപ്പൊളളലേറ്റ് കണ്ടെത്തിയത്.
യൂട്യൂബ് വീഡിയോ അനുകരിച്ചപ്പോൾ പൊള്ളലേറ്റെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഇതല്ലെന്നാണ് ഡോക്ടർക്ക് നൽകിയ മരണമൊഴി വ്യക്തമാക്കുന്നത്. വീട്ടിലുണ്ടായിരുന്ന മണ്ണെണ്ണ കുട്ടി തലയിലൊഴിക്കുകയായിരുന്നു. ഈ സമയത്ത് അമ്മയും സഹോദരനും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഇവർ ഉടൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News