KeralaNewsRECENT POSTS
ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയുടെ കൈയ്യൊടിച്ചു; കോട്ടയത്ത് യാത്രക്കാരന്‍ ഇറങ്ങിയോടി
കൊച്ചി: ടിക്കറ്റ് ഇല്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്ത ടി.ടി.ഇയ്ക്ക് നേരെ ട്രെയില്‍ വെച്ച് ആക്രമണം. ഇന്ന് രാവിലെ എറണാകുളത്തിനും കോട്ടയത്തിനും ഇടയ്ക്ക് വിവേക് എക്സ്പ്രസില്‍ വച്ചായിരുന്നു സംഭവം. എറണാകുളം ഡിവിഷനിലെ ടിടിഇയും ആന്ധ്ര സ്വദേശിയുമായ ചന്ദ്രബാബുവിനെയാണ് യാത്രക്കാരന്‍ ആക്രമിച്ചത്. ആക്രമണത്തില്‍ ടി.ടി.ഇയുടെ കൈ ഒടിഞ്ഞു. സംഭവത്തിന് പിന്നാലെ ഉത്തരേന്ത്യക്കാരനായ യാത്രക്കാരന്‍ കോട്ടയം റെയില്‍വെ സ്റ്റേഷനില്‍ വച്ച് ഇറങ്ങിയോടി. പ്രതിക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News