പട്‌ന: നിര്‍ത്തിയിട്ട ട്രക്കില്‍ ബൈക്കിടിന്ന് സഹോദരങ്ങളായ മൂന്ന് പേര്‍ മരിച്ചു. മറ്റൊരു ബന്ധുവിന് ഗുരുതര പരിക്കേറ്റു. ബിഹാറിലെ മധുബനി ജില്ലയിലെ കാമേശ്വറിലാണ് സംഭവം. നാട്ടിലേക്ക് മുഹറം ആഘോഷിക്കാനെത്തിയ ഷാനവാസ്(18), മുഹമ്മദ് സജ്ജാദ്(28) ഇവരുടെ കസിന്‍ സഹോദരനായ മുഹമ്മദ് നിയാസ്(30) എന്നിവരാണ് മരിച്ചത്. മറ്റൊരു ബന്ധു മുഹമ്മദ് തമന്നക്ക്(23) ഗുരുതര പരിക്കേറ്റു. മല്‍മാല്‍ ഗ്രാമമാണ് ഇവരുടെ നാടെങ്കിലും എല്ലാവരും മുംബൈയിലാണ് ജീവിക്കുന്നത്. മുഹറം ആഘോഷത്തിന് നാട്ടിലെത്തിയവരാണ് എല്ലാവരും. ഹെല്‍മറ്റില്ലാതെ നാല് പേര്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. അമിത വേഗതയില്‍ സഞ്ചരിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട് നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News