തിരുവനന്തപുരം:കോർപ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തൻ പള്ളി, മാണിക്യ വിളാകം ,ബീമാപളളി ഈസ്റ്റ് വാർഡുകൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തും. ഈ പ്രദേശങ്ങളിൽ സർക്കാർ മുൻനിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങൾക്കും മറ്റ് അവശ്യ സർവീകൾക്കുമല്ലാതെ ആരും കണ്ടെയിൻമെൻ്റ് സോണുകൾക്കു പുറത്തു പോകാൻ പാടില്ല.
തിരുവനന്തപുരം ജില്ലയിൽ ഇന്നലെ നാലുപേർക്കാണ് രോഗം സ്ഥിരീകരിച്ചത്. വിശദാംശങ്ങൾ ചുവടെ.
38 വയസുള്ള പുരുഷൻ – ചെമ്പഴന്തി സ്വദേശി – ജൂൺ 19ന് ദോഹയിൽ നിന്നുമെത്തി.
47 വയസുള്ള പുരുഷൻ – പൂന്തുറ സ്വദേശി – കന്യാകുമാരിയിൽ നിന്നും തിരുവനന്തപുരത്തേക്ക് ദിവസേന മത്സ്യമെത്തിച്ച് വിൽപന നടത്തുന്നയാൾ – ശക്തമായ പനിയെതുടർന്ന് ജൂൺ 29ന് ആശുപത്രിയിൽ അഡ്മിറ്റ് ആയി. അന്നുതന്നെ കോവിഡ് പരിശോധനയ്ക്ക് വിധേയനായി. ഇന്ന് രോഗം സ്ഥിരീകരിച്ചു.
25 വയസുള്ള പുരുഷൻ – ഇടവ സ്വദേശി – ദോഹയിൽ നിന്നുമെത്തി.
28 വയസുള്ള പുരുഷൻ – പിരപ്പൻകോട് സ്വദേശി – ബാംഗ്ലൂരിൽ നിന്നുമെത്തി.