രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഉത്തരവുമായി ഒരു കുടുംബം
രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ കുടുംബം. വിചിത്രമാണ് ഇവരുടെ ജീവിതകഥ.
വെറ്ററിനറി ടെക്‌നീഷ്യനായ സ്‌റ്റെഫാനി ആലീസിയ, ബാര്‍ബറായ ഹെക്ടര്‍ ആലീസിയ എന്നിവര്‍ പത്തുവര്‍ഷത്തിലേറെ ഭാര്യാഭര്‍ത്താക്കന്‍മാരാണ്. രണ്ടു കുട്ടികളുണ്ട്.
സ്‌റ്റെഫാനിക്ക് 31 വയസ്സാണ്. ഭര്‍ത്താവ് ഹെക്ടറിന് 30. ഫ്‌ളോറിഡയിലെ ടാംപാ ബേയില്‍ താമസിക്കുന്ന ഇവരുടെ ജീവിതം ഇപ്പോള്‍ പഴയതുപോലെയല്ല. ഒരു സ്ത്രീ കൂടി അവരുടെ ജീവിതത്തിലുണ്ട്. കാരിസ ബാര്‍ക്ലേ.
200-ല്‍ കൗമാരക്കാരായിരിക്കെയാണ് സ്‌റ്റെഫാനിയും ഹെക്ടറും കണ്ടുമുട്ടിയത്. രണ്ടു വര്‍ഷത്തിനുശേഷം അവര്‍ വിവാഹിതരായി. സോയി എന്ന 12 കാരിയും ഗാബി എന്ന അഞ്ചു വയസ്സുകാരനും അടങ്ങുന്നതാണ് അവരുടെ കുടുംബം.
എന്നാല്‍, പത്തുവര്‍ഷം നീണ്ട വിവാഹ ജീവിതത്തിനുശേഷം, ഈ വര്‍ഷം ആദ്യം അവരൊരു തീരുമാനമെടുത്തു. കൂട്ടത്തില്‍ ഒരാളും കൂടി വേണം. കുടുംബത്തിലേക്ക് കൂടുതല്‍ സ്‌നേഹവും ഊഷ്മളതയും പ്രണയവും ഉണ്ടാവാന്‍ അതാവശ്യമാണ് എന്നായിരുന്നു അവരുടെ പക്ഷം.
ഒരേ സമയം ഒന്നിലധികം വ്യക്തികളോട് പരസ്പര സമ്മതത്തോടെ പ്രണയവും ലൈംഗികതയും പുലര്‍ത്താനാവുമോ എന്ന ചോദ്യത്തിന് അവരുടെ ഉത്തരമായിരുന്നു ഈ തീരുമാനം. തങ്ങളില്‍ മാത്രം സ്‌നേഹം ഒതുങ്ങിപ്പോവരുത് എന്നായിരുന്നു അവര്‍ ഈ തീരുമാനമെടുക്കാന്‍ കണ്ടെത്തിയ ന്യായം.
അങ്ങനെ ഫേസ്ബുക്ക് ഡേറ്റിംഗ് ആപ്പില്‍, പറ്റിയ ഒരാള്‍ക്കു വേണ്ടി തെരച്ചില്‍ ആരംഭിച്ചു. ആ അന്വേഷണം ചെന്നെത്തിയത് ഫ്‌ളോറിഡയില്‍ തന്നെ താമസിക്കുന്ന ഒരു മുപ്പതുകാരിയിലാണ്. കാരിസ ബാര്‍ക്ലേ എന്ന റിസപ്ഷനിസ്റ്റ്.
മൂന്നു പേര്‍ കൂടിച്ചേരുന്ന ബന്ധം സാദ്ധ്യമാണെന്ന് കരുതുന്ന കാരിസയുടെ പ്രൊഫൈല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ അവര്‍ അവളോട് സംസാരിച്ചു. രണ്ടു മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്കുശേഷം, തങ്ങള്‍ക്കിടയില്‍ പരസ്പര സ്‌നേഹം സാദ്ധ്യമാണെന്ന് അവര്‍ ഉറപ്പിച്ചു.
കുറഞ്ഞു ദിവസങ്ങള്‍ക്കുള്ളില്‍ കാരിസ അവരുടെ വീട്ടിലേക്ക് വന്നു. ഒപ്പം, മുന്‍ബന്ധത്തില്‍ അവര്‍ക്കുണ്ടായിരുന്ന മൂന്ന് കുട്ടികളുമുണ്ടായിരുന്നു. ഒമ്പതു വയസ്സുള്ള ഗാവിന്‍, ആറു വയസ്സുകാന്‍ സോയര്‍, മൂന്നു വയസ്സുള്ള ഹെയ്ഡന്‍. അതോടെ ആ വീട്ടില്‍ അഞ്ച് കുട്ടികളായി.
അഞ്ച് മാസത്തിനകം മൂവര്‍ക്കുമിടയില്‍ പ്രണയം തളിര്‍ത്തു. പരസ്പരം പിരിയാനാവാത്തതുപോലെ തങ്ങള്‍ ഇപ്പോള്‍ അടുത്തതായി അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ ഒരിടത്ത് താവളം ഉറപ്പിക്കുക എളുപ്പമല്ലെന്ന് കാരിസയ്ക്ക് അറിയാമായിരുന്നു. എങ്കിലും, പരസ്പരം മനസ്സിലാവുന്ന ആളുകള്‍ ആയതിനാല്‍ അത് തരണം ചെയ്യാനാവുമെന്ന് അവള്‍ വിശ്വസിച്ചു.
പ്രശ്‌നങ്ങള്‍ ഒരുപാടുണ്ടാവുമെന്ന് അവര്‍ ആദ്യമേ ആലോചിച്ചിരുന്നു. അസൂയയും സ്വാര്‍ത്ഥതയും അടക്കമുള്ള പ്രശ്‌നങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ക്കാന്‍ അവര്‍ തീരുമാനിച്ചു. ഒരു വികാരത്തെയും അവഗണിക്കാന്‍ പാടില്ലെന്നും അവര്‍ ആദ്യമേ ഉറപ്പിച്ചിരുന്നു.
‘ആ തീരുമാനം ഏറെ ഗുണം ചെയ്തു.
‘-ഒബ്‌സര്‍വര്‍ ന്യൂസിന് നല്‍കിയ ഒരഭിമുഖത്തില്‍ സ്‌റ്റെഫാനി പറഞ്ഞു. വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളും ജീവിത ശീലങ്ങളുമൊക്കെ പരസ്പരം മനസ്സിലാക്കാനും അഡ്ജസ്റ്റ് ചെയ്യാനും സ്‌നേഹത്തിലൂടെ മറികടക്കാനുമാണ് തങ്ങള്‍ ശ്രമിച്ചതെന്നും സ്‌റ്റെഫാനി പറഞ്ഞു.
സ്‌റ്റെഫാനിയുടെയും ഹെക്ടറിന്റെയും മൂത്ത മകള്‍ 12 വയസ്സുള്ള സോയിക്ക് പുതിയ രക്ഷിതാവും അവരുടെ കുട്ടികളും പ്രശ്‌നമുണ്ടാക്കി. എന്നാല്‍, അവളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാനും ഒരുമിച്ചു പോവാനും കഴിഞ്ഞതായി ഹെക്ടര്‍ പറയുന്നു.
രണ്ട് സ്ത്രീകള്‍ക്കും ഒരു പുരുഷനും പരസ്പരം പ്രണയിച്ച് ഒരു കുടുംബമായി ഒരു വീട്ടില്‍ ഒന്നിച്ച് ജീവിക്കാനാവുമോ? ഈ ചോദ്യത്തിന് ഉത്തരം തേടുകയാണ് അമേരിക്കയിലെ ഫ്‌ളോറിഡയിലുള്ള ഈ കുടുംബം. വിചിത്രമാണ് ഇവരുടെ ജീവിതകഥ.
ബന്ധുക്കളും ഏറെ പ്രശ്‌നമുണ്ടാക്കി. ഹെക്ടറിന്റെ അമ്മ പിണങ്ങി. കാരിസയുടെ ബന്ധുക്കളും മാറിനിന്നു. സോക്ഷ്യല്‍ മീഡിയയില്‍ ചിലര്‍ പരിഹസിച്ച് ട്രോളുകളുണ്ടാക്കി. പുറത്തിറങ്ങുമ്പോള്‍ ചിലര്‍ കളിയാക്കി. എന്നാല്‍, സുഹൃത്തുക്കളില്‍ ഭൂരിഭാഗവും തങ്ങള്‍ക്കൊപ്പം നിന്നതായി അവര്‍ പറയുന്നു.കാര്യം എന്തായാലും എട്ടു മാസമായി മൂവരും ഒരുമിച്ചാണ് താമസം.
ജീവിതത്തിലെ സുന്ദരമുഹൂര്‍ത്തങ്ങളെല്ലാം അവര്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നു.പരസ്പരം പിരിയാതെ, ഒരുമിച്ചുള്ള ജീവിതം സാദ്ധ്യമാണെന്ന് ഇതിനകം ബോധ്യമായതായി മൂവരും പറയുന്നു.
മറ്റൊരു കാര്യം കൂടി സ്‌റ്റെഫാനി കൂട്ടിച്ചേര്‍ക്കുന്നു, സെക്‌സ് അല്ല ഞങ്ങളുടെ വിഷയം.സ്‌നേഹത്തെയും പരസ്പരാശ്രിതത്വത്തെയും എങ്ങനെ പോസിറ്റീവായി കൊണ്ടുപോവാം എന്ന ചോദ്യമായിരുന്നു തങ്ങളുടെ മുന്നില്‍ ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.പ്രണയത്തിന് അസാധ്യമായത് ഒന്നുമില്ല എന്നും അവര്‍ പറയുന്നു.